Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: manathavadi

മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല; കാട്ടിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കാണാതായ വയോധികയുടെ ദൃശ്യങ്ങൾ പുറത്ത്. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെയാണ് കഴിഞ്ഞ ദിവസം കാണാതായത്. സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോട് കൂടി വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ലീലയെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ കൊന്ന പ്രദേശമാണിത്. പ്രദേശത്ത് വനം വകുപ്പും പൊലീസും തിരച്ചില്‍ നടത്തുന്നു.
Read more

മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയുടെ സാന്നിധ്യം ഭീതിയൊഴിയാതെ പ്രേദേശവാസികൾ

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയ്ക്കായി ഇന്ന് വനം വകുപ്പ് തിരച്ചില്‍ ഊര്‍ജിതമാക്കും. തെർമൽ ഡ്രോൺ ഉപയോഗിച്ചാകും തിരച്ചിൽ നടത്തുക . കൂടാതെ തിരച്ചിലിനായി മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയുംസ്ഥലത്ത് എത്തിക്കും. പ്രേദേശത്ത് കടുവക്കായി ഇന്നലെ കൂട് സ്ഥാപിച്ചിരുന്നു . മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം ഇന്നലെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ […]
Read more

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു

കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസിയെ അരക്കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. മാനന്തവാടിയില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ […]
Read more

Recent News

Advertisement
WhiteswanTV Footer