Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Manikandanchal

മണികണ്ഠൻ‌ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം: കോതമംഗലം മണികണ്ഠൻ‌ചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബസ് ജീവനക്കാരനായ ബിജുവിനെയാണ് ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായത്. പൂയംകുട്ടി, ബ്ലാവനക്കടവിന് സമീപത്ത് പുഴയിൽ നിന്ന് ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 5 ദിവസങ്ങളിൽ നേവിയുടെയും ഫയർഫോഴ്സ് സ്കൂബ, എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടംമുണ്ടായ‌ത്. കുട്ടമ്പുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix