Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Maniyar hydropower project

മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കില്ല; കെഎസ്ഇബി നടപടി നിർത്തിവെക്കാൻ നിർദ്ദേശം

തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവെച്ചു. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിനിടെ പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം കമ്പനി ഉദ്യോഗസ്ഥർ തടഞ്ഞ സംഭവവും ഉണ്ടായി. തുടർന്ന് പൊലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കൽ നടപടികൾക്ക് ഒരുങ്ങിയിരിക്കെയാണ് പുതിയ നിർദേശം വന്നത്. പദ്ധതി ഏറ്റെടുക്കൽ സംബന്ധിച്ച് പഠനം നടത്തുന്ന ഉപസമിതി റിപ്പോർട്ട് വരുന്നതിന് മുൻപ് നടപടികൾ സ്വീകരിക്കരുതെന്നാണ് […]
Read more

Recent News

പത്മജയുടെ കോൺഗ്രസ് മടങ്ങിവരവിനെതിരെ ജിന്റോ ജോൺ; രൂക്ഷവിമർശനംകൊച്ചി: പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിവരുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. കെടിഡിസി ചെയർപേഴ്സൺ സ്ഥാനവും നിരവധി തവണ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വവും കെപിസിസിയിലെ ഉന്നത സ്ഥാനങ്ങളും നൽകിയിട്ടും അവഗണന ആരോപിച്ച് പാർട്ടി വിട്ടയാളാണ് പത്മജയെന്ന് അദ്ദേഹം വിമർശിച്ചു.അധികാരമോഹത്താൽ പാർട്ടി വിട്ടുപോയവർക്ക് കോൺഗ്രസ് എളുപ്പത്തിൽ തിരിച്ചുവരാനുള്ള ഇടമാകരുതെന്നും മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ ആദ്യം രാഷ്ട്രീയ നിലപാടിൽ വ്യക്തത വരുത്തണമെന്നും ജിന്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Advertisement
WhiteswanTV Footer – WordPress Mobile Fix