‘വണ്ണമാണ് ഏറ്റവും വലിയ പ്രശ്നം എന്ന് കരുതുന്ന ആൾക്കാർ’; മഞ്ജിമ മോഹൻ
കളിയൂഞ്ഞാൽ, സാഫല്യം, പ്രിയം, മധുരനൊമ്പരക്കാറ്റ്, തെങ്കാശിപ്പട്ടണം, കാബൂളിവാല തുടങ്ങീ നിരവധി ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റംകുറിച്ച നടിയാണ് മഞ്ജിമ മോഹൻ. പിന്നീട് ഒരു വലിയ ഇടവേളയ്ക്ക് ശേഷം 2015 -ൽ വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി, ജി പ്രജിത്ത് സംവിധാനം ചെയ്ത ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചുവരവ് നടത്താനും മഞ്ജിമയ്ക്കായി. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമാണെങ്കിലും തടിയുള്ളതിന്റെ പേരിൽ പലപ്പോഴും ബോഡി ഷെയ്‌മിങ്ങിന് ഇരയാവുന്ന വ്യക്തികൂടിയാണ് മഞ്ജിമ. സമൂഹമാധ്യമങ്ങളിലടക്കം മഞ്ജിമയ്ക്കെതിരെ […]
Read more