മങ്കടയിൽ പെൻഷൻ തട്ടിയെടുത്തെന്ന പരാതി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെ പുറത്താക്കി
മലപ്പുറം: മങ്കടയിൽ വിധവാ പെൻഷൻ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. മങ്കട ഏരിയ കമ്മിറ്റി അംഗമായ കെ ടി നൗഫലിനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരനായിരുന്നു നൗഫൽ. പെൻഷൻ തുക ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് നൗഫലിനെ ബാങ്ക് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. മൂർക്കനാട് സ്വദേശിയായ വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്തെന്നായിരുന്നു നൗഫലിനെതിരായ പരാതി. വീട്ടമ്മ തന്നെയാണ് സംഭവത്തിൽ പൊലീസിനെ സമീപിച്ചത്. […]
Read more