മഴക്കാലത്തെ ചെളിയിലൂടെയുള്ള നടത്തം; പാദങ്ങൾക്കും വേണം കരുതൽ
മഴക്കാലത്ത് നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു പ്രശ്നമാണ് വെള്ളത്തിലൂടേയും ചെളിയിലൂടേയും കൂടുതൽ നടക്കേണ്ടി വരുമ്പോൾ കാലുകൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. ഫംഗൽ അണുബാധ വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. നമ്മുടെ പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകൾക്കിടയിൽ ചോറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗൽ അണുബാധ കണ്ടുവരുന്നത്. കാൽ വിരലുകളിൽ […]
Read more

