Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മഴക്കാലത്തെ ചെളിയിലൂടെയുള്ള നടത്തം; പാദങ്ങൾക്കും വേണം കരുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഴക്കാലത്ത് നമ്മൾ അധികം ശ്രദ്ധിക്കാത്ത ഒരു പ്രശ്നമാണ് വെള്ളത്തിലൂടേയും ചെളിയിലൂടേയും കൂടുതൽ നടക്കേണ്ടി വരുമ്പോൾ കാലുകൾക്കുണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ. എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

ഫം​ഗൽ അണുബാധ

വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തിൽ കാണുന്ന അസുഖമാണ് ഫംഗൽ അണുബാധ. നമ്മുടെ പാദങ്ങളിൽ ഈർപ്പം കെട്ടിനിൽക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകൾക്കിടയിൽ ചോറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങൾ. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോ​ഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫം​ഗൽ അണുബാധ കണ്ടുവരുന്നത്.

കാൽ വിരലുകളിൽ അധികനേരം ഈർപ്പം തങ്ങിനിർത്താതിരിക്കുക എന്നതാണ് പ്രധാന പരിഹാരം. നനഞ്ഞ ചെരിപ്പുകൾ പെട്ടെന്നുതന്നെ മാറ്റുക. തുറന്നതും ഈർപ്പം കെട്ടിനിൽക്കാത്തതുമായ ചെരിപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ചെരിപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. നഖങ്ങൾ കൃത്യമായി വെട്ടി സൂക്ഷിക്കുക. നഖങ്ങളുടെ വശങ്ങൾ ഉള്ളിലേക്ക് കയറ്റിവെട്ടാതെ കൃത്യമായി വെട്ടുക.

എക്സിമ

കൂടുതലായും പ്രായമുള്ളവരിലും കുട്ടികളിലും കാണുന്ന അസുഖമാണ് എക്സിമ. വരണ്ട ചർമമുള്ളവരിലാണ് എക്സിമ കൂടുതലും കാണാറ്. ചൊറിച്ചിൽ, തൊലി അടർന്നു പോകൽ, ചുവന്ന തടിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഇത്തരക്കാർ കുളിക്കാൻ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോ​ഗിക്കുക. ശക്തയായി ചർമം ഉരച്ചു കഴുകുന്നത് ഒഴിവാക്കണം. കാരം കുറഞ്ഞ സോപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. കുളി കഴിഞ്ഞ ഉടൻ മോയ്സ്ചറൈസിങ് ക്രീം പുരട്ടാം. വിരലുകൾക്കിടയിലും പുരട്ടാവുന്നതാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കുക.

ബാക്ടീരിയൽ അണുബാധ

പ്രമേഹരോ​ഗികളിലും കുട്ടികളിലും ബാക്ടീരിയ മൂലമുള്ള അണുബാധ കൂടുതലായി കാണാറുണ്ട്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ, പോഷകക്കുറവുള്ളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവരിൽ ഇത്തരം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

ചെളിയുള്ള വെള്ളത്തിലൂടെയുള്ള നടത്തം ഇത്തരക്കാർ പരമാവധി ഒഴിവാക്കണം. കാലുകളിൽ ചെറിയ മുറിവുണ്ട‌ങ്കിൽ അത് ഉണങ്ങുന്നതു വരെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്വയം ചികിത്സ ഒഴിവാക്കുക.

Advertisement
WhiteswanTV Footer