Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Marital rape

സ്ത്രീധന പീഡനം; മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മലയാളി അധ്യാപിക നാഗര്‍കോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി(25) ആണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. പത്ത് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും ശ്രുതിക്ക് വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് പരാതി. ഇക്കാര്യം വ്യക്തമാക്കുന്ന ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. […]
Read more

വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ല; കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹബന്ധത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാള്‍ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു. കൂടിയോലോചനകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വൈവാഹിക ബലാത്സംഗം എന്നത് നിയമപരമായ പ്രശ്‌നത്തേക്കാള്‍ കൂടുതല്‍ സാമൂഹിക പ്രശ്‌നമാണെന്നും അത് സമൂഹത്തെ നേരിട്ട് ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. എല്ലാ പങ്കാളികളുമായും ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയോ ഈ പ്രശ്‌നത്തില്‍ തീരുമാനിക്കാന്‍ കഴിയില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix