Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MDMA hunt

പേട്ടയിൽ 10 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: പത്ത് ലക്ഷം വിലവരുന്ന എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. കുടവൂർ പുളിക്കൽ വീട്ടിൽ നന്ദു (30), നെടുമങ്ങാട് അരുവിക്കര ചെറിയകൊണ്ണി സ്വദേശി നന്ദഹരി (25) എന്നിവരെയാണ് ഇന്നലെ രാവിലെ എക്സൈസ് സംഘം പിടികൂടിയത്.157 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരുടെ വാഹനവും എക്സൈസ് പിടിച്ചെടുത്തു. വിപണിയിൽ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം […]
Read more

കരിപ്പൂരിൽ എംഡിഎംഎയുമായി 4 പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച 40.59 ഗ്രാം എംഡിഎംഎയുമായി 4 പേർ പൊലീസിൻ്റെ പിടിയിൽ. കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി മുഹമ്മദ് കബീർ (58), വേങ്ങര ചുള്ളിപ്പറമ്പ് സ്വദേശി അർഷാദ് അലി (41), പന്നിയൂർകുളം പിന്തീരങ്കാവ് സ്വദേശി നിസാർ റഹ്‌മാൻ (40), എറണാകുളം ഇല്ലത്ത് നഗർ പള്ളുരുത്തി സ്വദേശി സാദത്ത് (37) എന്നിവരെയാണ് നാർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും ചേർന്നു പിടികൂടിയത്. വേങ്ങര പൊലീസ് കഴിഞ്ഞയാഴ്‌ച എംഡിഎംഎ പിടികൂടിയ കേസിൽ രക്ഷപ്പെട്ടയാളാണ് അർഷാദ് അലിയെന്നും […]
Read more

കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ കുപ്രസിദ്ധ മയക്ക് മരുന്ന് വിൽപനക്കാരനും സഹായിയും 6.607 ഗ്രാം എംഡിഎംഎയുമായി പിടിയിലായി. കൊടുവള്ളി ,മാനിപുരം ,കടുക്കാങ്ങൽ മുഹമ്മദ് നിഷാൻ( 27) എന്ന ഷാനു, മുക്കം ,മൈസൂർ മല ചുടലക്കണ്ടി ഷക്കീൽ (35) എന്നിവരാണ് ഇന്നലെ രാത്രി മുഹമ്മദ് നിഷാൻറെ വീട്ടിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ മുഖേനയാണ് ലഹരി വസ്തു കോഴിക്കോട് എത്തിക്കുന്നത്. ഷാനു ആദ്യമായാണ് പിടിയിലാവുന്നത്. ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വർഷങ്ങളായി ലഹരി കച്ചവടം നടത്തി വരികയായിരുന്നു. ചെറുപ്പക്കാരായ […]
Read more

എടവണ്ണപ്പാറയിൽ വൻ രാസലഹരി വേട്ട; രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയില്‍ ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിൽ. കൊണ്ടോട്ടി പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലാട്ടിക്കല്‍ വീട്ടില്‍ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂര്‍ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടികൂടി. ചൊവ്വാഴ്ച രാവിലെയായിരുന്നു ജുനൈദിന്റെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 2024 ല്‍ കൊണ്ടോട്ടിയില്‍ 100 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് […]
Read more

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി കൊടുവള്ളി കിഴക്കോത്ത് എളേറ്റിൽ വട്ടോളി സ്വദേശി കരിമ്പാരകുണ്ടം കൈതക്കൽ നൗഫൽ (37) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 12 ഗ്രാമോളം എം.ഡി.എം.എയും ലഹരി കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പ്രജിത്ത്.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രവീൺ കുമാർ.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ഷാജു.സി.പി, മുഹമ്മദ് […]
Read more

കൂത്തുപറമ്പിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 12 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായി. കോട്ടയം പൊയിൽ സ്വദേശി സി.എച്ച് അഷ്ക്കറിനെയാണ് കൂത്തുപറമ്പ് എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read more

കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യ […]
Read more

പെരുവള്ളൂർ എംഡിഎംഎ കേസ്; പെരുംപള്ളി സ്വദേശികൾ പിടിയിൽ

കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ 239 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. കോഴിക്കോട് പുതുപ്പാടി പെരുംപള്ളി സ്വദേശികളായ പൈനാട്ടു കിലയിൽ വീട്ടിൽ മുഹമ്മദ് സലിം, കാവുംപുറത്ത് വീട്ടിൽ ആഷിഖ് എന്നിവരാണ് പിടിയിലായത്. വയനാട് കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് രാസ ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവറായ സലിം ഉൾപ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിൽ പ്രതിയാണ്. […]
Read more

കണ്ണൂര്‍ നഗരത്തില്‍ വൻ എംഡിഎംഎ വേട്ട; ദമ്പതികൾ പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ വൻ എംഡിഎംഎ വേട്ട. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളെ പൊലീസ് പിടികൂടി. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാമില്‍ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്ബതികളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദ്ദേശപ്രകാരം […]
Read more

വയനാട്ടിൽ സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എംഡിഎംഎ പിടികൂടി

മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് വന്‍ എംഡിഎംഎ വേട്ട. സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്തു. മലപ്പുറം വേങ്ങര കണ്ണമംഗലം പള്ളിയാല്‍ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (31) വില്‍പ്പനക്കായി കൊമേഴ്ഷ്യല്‍ അളവില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടിച്ചെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ബെംഗളുരു ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ […]
Read more
Advertisement
WhiteswanTV Footer