Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MDMA hunt

കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട; മഞ്ചേരിയിൽ പിടിച്ചത് 10 കിലോയിലധികം

മലപ്പുറം: മഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. മയക്കുമരുന്ന് വിൽപ്പന സംഘത്തിനെതിരായി മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതോതിൽ എംഡിഎംഎ പിടികൂടിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നാണ് മഞ്ചേരി പൊലീസ് പ്രതികളെ പിടികൂടിയത്. പിടിയിലായ രണ്ട് പേർ മലപ്പുറം സ്വദേശികളും ഒരാൾ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നാണിതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എംഡിഎംഎ എത്തിച്ചിരുന്ന വൻ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പൊലീസ് പിടികൂടിയത്. […]
Read more

എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ രാസലഹരി വസ്തുവായ എംഡിഎംഎയുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയിലായി. പട്ടുവം സ്വദേശി മുജീബ് റഹ്മാൻ (33), കർണാടകയിലെ കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരെയാണ് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
Read more

ഒരുമാസം കോഴിക്കോട് എത്തുന്നത് 10 കിലോ എംഡിഎംഎ

കോഴിക്കോട്: ലഹരിമരുന്ന് കടത്ത് ഗുരുതരമായി വർധിക്കുന്നതായി പോലീസും എക്സൈസും വ്യക്തമാക്കുന്നു. ഈ മാസം മാത്രം കോഴിക്കോട് സിറ്റി പോലീസ് 1.27 കിലോ എംഡിഎംഎ പിടികൂടി. കഴിഞ്ഞ ഏപ്രിൽ 23-ന് പന്തീരാങ്കാവ് ടോൾപ്ലാസയ്ക്ക് സമീപത്ത് നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം 3.3 കിലോ മെത്താഫിറ്റമിനും 56 ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. ഉദ്യോഗസ്ഥരുടെ വിലയിരുത്തലുപ്രകാരം, പിടിക്കപ്പെടുന്നതിനെക്കാൾ നിരവധി മടങ്ങ് ലഹരിമരുന്ന് നഗരത്തിലേക്ക് എത്തുന്നുണ്ട്. കോഴിക്കോട് മാത്രം പ്രതിമാസം 10 കിലോ വരെ എംഡിഎംഎ എത്തുന്നതായി എക്സൈസും പോലീസും പറയുന്നു. കേരളത്തിലാകെ […]
Read more

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍

കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയിൽ ഫിറോസ് (29), പയ്യന്നൂർ പെരിങ്ങോം സ്വദേശിനി ശീതൽ ശിവദാസ് (21) എന്നിവരാണ് അറസ്റ്റിലായത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ബ്ലൂ മെറീഡിയൻ അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ മുറിയിൽ നിന്നാണ് ഇരുവരെയും ബാലുശ്ശേരി എക്സൈസ് സംഘം പിടികൂടിയത്. പരിശോധനയിൽ 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ […]
Read more

കോഴിക്കോട്ടെ ലോഡ്ജിൽനിന്ന് എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

കോഴിക്കോട്: ഇരിങ്ങാടംപള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി കെ.വി. അമൽകുമാർ (30), പയ്യാനക്കൽ സ്വദേശി എ.ടി. ഷാഹുൽ ഹമീദ് (26), പേരാമ്പ്ര സ്വദേശി കാമ്യക (21) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്നാണ് നടപടി എടുത്തത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 108.28 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. അമൽകുമാർ മുൻപും ലഹരി കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ്. […]
Read more

കരിപ്പൂരിൽ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 1.58 കോടിയുടെ എംഡിഎംഎ പിടികൂടി

കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഏകദേശം രണ്ട് കിലോ എംഡിഎംഎയുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരി വസ്തുവിന് ഏകദേശം 1.58 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. മസ്കറ്റിൽനിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഹാരിസ് എത്തിയതെന്ന് വിവരമുണ്ട്. ഇയാളുടെ ബാഗേജിലുണ്ടായിരുന്ന ചോക്ലേറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, കൊച്ചി, കണ്ണൂർ യൂണിറ്റുകളിലെ ഡിആർഐ ഉദ്യോഗസ്ഥർ രണ്ട് […]
Read more

അടിവാരത്ത് എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നു യുവാക്കൾ പിടിയിൽ

കോഴിക്കോട്: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശികളായ മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി കിനാലൂർ വെളളച്ചിയിൽ റഹ്നാസ് (30), വട്ടോളി ബസാർ കോറോത്ത് പൊയിൽ അമർജിഹാദ് (29), കരിയാത്തൻകാവ് കൊയിലാട്ട് മുഹമ്മദ് ഫാസിൽ (30) എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. അടിവാരത്ത് വെച്ചാണ് യുവാക്കൾ പിടിയിലായത്. ഇവരിൽ നിന്നും 73.3 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താമരശ്ശേരി പോലീസും, കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് കീഴിലെ ക്രൈം സ്കോഡും […]
Read more

കോഴിക്കോട് നഗരത്തിൽ ലഹരി വേട്ട; 25 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട 25 ഗ്രാം എം ഡി എം എ യുമായി നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ തൈക്കൂട്ടം പറമ്പിൽ റോബർട്ട് ജെയിംസ് (34), നടുവണ്ണൂർ മുണ്ടക്കാട് പറമ്പിൽ മുഹമ്മദ് റിസ്‌വാൻ (26), കല്ലായി കെ ടി ഹൗസിൽ ഷഹരീഷ് (30), പയ്യാനക്കൽ ഷിഫാ മൻസിലിൽ ഫിനാൻ നാസിം (20) എന്നിവരെയാണ് എരഞ്ഞിപ്പാലത്ത് വച്ച് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫും നടക്കാവ് പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. എരഞ്ഞിപ്പാലം മിനി […]
Read more

കണ്ണൂരിൽ വൻ ലഹരിവേട്ട; 765 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കണ്ണൂർ: നഗരമധ്യത്തിൽ കാൽടെക്സ് പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 765 ഗ്രാം എം.ഡി.എം.എ (MDMA) സഹിതം മൂന്ന് യുവാക്കളെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ.വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ.വി (28) എന്നിവരാണ് പിടിയിലായവർ. കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാവസായിക […]
Read more

37 ഗ്രാം എംഡിഎംഎയും പണവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: 37.406 ഗ്രാം എംഡിഎംഎയും, പണവുമായി യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി കളരാന്തിരി സ്വദേശി സിദ്ധീഖിനെയാണ് താമരശ്ശേരി എക്സൈസ് സംഘം മാനിപുരത്ത് വെച്ച് പിടികൂടിയത്. വിൽപ്പനക്കായി എത്തിച്ചതാണ് എന്നാണ് എക്സൈസ് നിഗമനം. താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിൽ Aei(g) ശംസുദ്ധീൻ. കെ, PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത്, ഷഫീഖ്അലി, നൗഷീർ wceo ആശ്മില ഷെറിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും ഉയർന്നുവരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix