Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ വൻ ലഹരിവേട്ട; 765 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: നഗരമധ്യത്തിൽ കാൽടെക്സ് പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 765 ഗ്രാം എം.ഡി.എം.എ (MDMA) സഹിതം മൂന്ന് യുവാക്കളെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ.വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ.വി (28) എന്നിവരാണ് പിടിയിലായവർ. കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വ്യാവസായിക അടിസ്ഥാനത്തിലുള്ള (Commercial Quantity) വലിയ അളവ് മരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, എ.സി.പി പ്രദീപൻ കണ്ണിപ്പൊയിൽ, ഇൻസ്പെക്ടർ ബിനു മോഹൻ എന്നിവരുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ അനുരൂപ് കെ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. സബ് ഇൻസ്പെക്ടർ പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ നിധീഷ്, സനൂപ്, കിരൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജിതമാക്കി.

Recent News

Advertisement
WhiteswanTV Footer