Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #mdma#arrest#knr

കണ്ണൂരിൽ വൻ ലഹരിവേട്ട; 765 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

കണ്ണൂർ: നഗരമധ്യത്തിൽ കാൽടെക്സ് പരിസരത്ത് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 765 ഗ്രാം എം.ഡി.എം.എ (MDMA) സഹിതം മൂന്ന് യുവാക്കളെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.കണ്ണൂർ സിറ്റി സ്വദേശി റംഷീദ് കെ.വി (26), ചെമ്പിലോട് കോയോട് സ്വദേശി ഇർഫാൻ കെ (23), കണ്ണൂർ സിറ്റി സ്വദേശി റിഷാദ് കെ.വി (28) എന്നിവരാണ് പിടിയിലായവർ. കാൽടെക്സ് ഭാഗത്ത് കാറിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാവസായിക […]
Read more

കൂത്തുപറമ്പിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 12 ഗ്രാം എംഡിഎംഎ പിടികൂടി

കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായി. കോട്ടയം പൊയിൽ സ്വദേശി സി.എച്ച് അഷ്ക്കറിനെയാണ് കൂത്തുപറമ്പ് എസ്.ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പ്രതി പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരി മരുന്ന് എത്തിക്കുന്ന ശൃംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Read more

കണ്ണൂര്‍ നഗരത്തില്‍ വൻ എംഡിഎംഎ വേട്ട; ദമ്പതികൾ പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ വൻ എംഡിഎംഎ വേട്ട. അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി ദമ്പതികളെ പൊലീസ് പിടികൂടി. കണ്ണൂര്‍ തയ്യില്‍ സ്വദേശി രാഹുല്‍ എന്ന ഷാഹുല്‍ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജ്മ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 70 ഗ്രാമില്‍ അധികം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ജില്ലാ ആശുപത്രി പരിസരത്ത് സിറ്റി പോലീസും എസിപി സ്ക്വാഡും നടത്തിയ റെയ്ഡിലാണ് ദമ്ബതികളില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. സിറ്റി പോലീസ് കമ്മീഷണർ പി നിധിൻ രാജ്, എസിപി പ്രദീപൻ കണ്ണിപ്പൊയില്‍ എന്നിവരുടെ നിർദ്ദേശപ്രകാരം […]
Read more

Recent News

Advertisement
WhiteswanTV Footer