Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണൂരിൽ ഫെബ്രുവരി 14, 15 തീയതികളിൽ സമ്പൂർണ്ണ ശുചീകരണ യജ്ഞം; കർശന നടപടികളുമായി ജില്ലാ ഭരണകൂടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: തദ്ദേശ ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ഫെബ്രുവരി 14, 15 തീയതികളിൽ വിപുലമായ ക്ലീനിംഗ് ഡ്രൈവ് നടത്താൻ തീരുമാനം. ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തിലാണ് ഈ തീരുമാനം.

വാർഡ് അടിസ്ഥാനത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഉത്സവ സ്ഥലങ്ങൾ, പ്രധാന ടൗണുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ശുചീകരണം. ശുചിത്വ മിഷനും ഹരിത കേരള മിഷനും ഡ്രൈവിന് നേതൃത്വം നൽകും. പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer