Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: medical malpractice

കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവതിയും കുടുംബവും

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ യുവതിക്ക് ഇഞ്ചക്ഷൻ എടുത്തതിന് പിന്നാലെ കാല് തളർന്നതായി പരാതി. കുഴൽമന്ദം സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി അലീമയാണ് അധികൃതരുടെ ഗുരുതരമായ ചികിത്സാ പിഴവിന് ഇരയായതെന്ന് ആരോപിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ മാർച്ച്‌ 22-ന് കഠിനമായ വയർവേദനയെത്തുടർന്നാണ് അലീമ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വേദന കുറയ്ക്കാനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം യുവതിയുടെ കയ്യിലും ഇടുപ്പിലുമായി രണ്ട് ഇഞ്ചക്ഷനുകൾ നൽകുകയായിരുന്നു. എന്നാൽ ഇടുപ്പിൽ ഇഞ്ചക്ഷൻ എടുത്തതിന് തൊട്ടുപിന്നാലെ ഇടതുകാലിന് അസ്വാഭാവികമായ വേദന അനുഭവപ്പെടുന്നതായി അലീമ അപ്പോൾ തന്നെ […]
Read more

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവ്; റാബിസ് വാക്സിനെടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ റാബിസ് വാക്സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ(61)യ്ക്കാണ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടത്. ഒക്ടോബര്‍ 21-ന് മുയല്‍ മാന്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനുകളും എടുക്കുകയായിരുന്നുവെന്ന് ശാന്തമ്മയുടെ മകള്‍ സോണിയ ആരോപിച്ചു. ചികിത്സാ പിഴവെന്ന് കാട്ടി സോണിയ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കി.
Read more

മലപ്പുറത്ത് നാലുവയസ്സുകാരന്റെ മരണം;ചികിത്സപ്പിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം:വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട്.അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.മരണത്തിന് കാരണമാവുന്ന മുറിവല്ല വായിലുള്ളത്. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂണ് ഒന്നിനായിരുന്നു സംഭവം. മുറിവിന് തുന്നിടലിനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അല്‍പ്പസമയത്തിന് ശേഷം […]
Read more

അരമണിക്കൂറിനിടയിൽ രണ്ട് ശസ്ത്രക്രിയ; നാലുവയസുകാരിയുടെ ആരോഗ്യത്തിൽ കുടുംബത്തിന് ആശങ്ക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോ​ഗ്യാവസ്ഥയിൽ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നിലവിൽ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്ന ആശങ്ക, ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട നാലുവയസുകാരിയുടെ ആരോഗ്യത്തെക്കുറിച്ചാണ്. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന കുട്ടിയായിരുന്നു നാലു വയസ്സുകാരി. ആകെയുണ്ടായിരുന്ന ബുദ്ധിമുട്ട് കയ്യിൽ ഒരു കുഞ്ഞുവിരൽ അധികമുണ്ടെന്നത് മാത്രമാണെന്ന് അയൽക്കാരടക്കം പറയുന്നു. മുടി നാരും കുപ്പായത്തിന്റെ നൂലുമൊക്കെ കുടുങ്ങി അതിൽ നിന്ന് ചോര വരാറുണ്ട്. അധികമുള്ള വിരൽ […]

Advertisement
WhiteswanTV Footer