Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MigrantWorker

കാട്ടാനക്കലി വീണ്ടും; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം പേത്തോട്ടിയിലാണ് ദാരുണമായ സംഭവം. റോഡിലൂടെ നടന്നുപോകുകയായിരുന്ന മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്ന് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരികയാണ്.
Read more

ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. തലയ്ക്കും നെഞ്ചിനും ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഹൊസങ്കടിയിൽ തൊഴിലാളികൾ താമസിക്കുന്ന പഴയ ഇരുനില കെട്ടിടത്തിലെ അടുക്കളയിലാണ് രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. നരസിംഹമൂർത്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പത്ത് തൊഴിലാളികളാണ് താമസിച്ചിരുന്നത്. ജോലി കഴിഞ്ഞ് മറ്റ് തൊഴിലാളികൾ തിരിച്ചെത്തിയപ്പോഴാണ് രമേശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രമേശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നെഞ്ചിലും ആഴത്തിലുള്ള […]
Read more

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളി അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി മുങ്ങിയ അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ സമീറിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ ഇയാളുടെ നാട്ടിലെത്തിയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഒളവണ്ണ ഒടുമ്പ്രയിൽ പ്രവർത്തിക്കുന്ന വി ഗോൾഡ് എന്ന സ്വർണാഭരണ നിർമാണശാലയിലെ ജീവനക്കാരനായിരുന്നു സമീർ. കഴിഞ്ഞ 25-ാം തീയതിയാണ് സ്ഥാപനത്തിൽ മോഷണം നടന്നത്. ആഭരണങ്ങൾ നിർമിക്കുന്നതിനായി സ്ഥാപന ഉടമ ഏൽപിച്ച 44 പവൻ തൂക്കം വരുന്ന സ്വർണവുമായി സമീർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix