Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Milma

പാല്‍ വില വര്‍ധന ഉടനില്ല; മില്‍മ ബോര്‍ഡ് യോഗത്തില്‍ തീരുമാനം

കൊച്ചി: പാല്‍വില വര്‍ധന ഉടനില്ലെന്ന് മില്‍മ തീരുമാനം. മില്‍മ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാനാണ് ഇന്ന് മില്‍മ ഭരണസമിതി യോഗം ചേര്‍ന്നത്. തിരുവനന്തപുരം എറണാകുളം മലബാര്‍ യൂണിയനുകള്‍ വില കൂട്ടാന്‍ ശിപാര്‍ശ ചെയ്തിരുന്നു. പാല്‍വില 60 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ ചെയ്തിരുന്നത്. കൊഴുപ്പേറിയ പാല്‍ ലിറ്ററിന് 56 രൂപയ്ക്കാണ് വില്‍ക്കുന്നത്. 10 രൂപ വര്‍ധിപ്പിച്ചാല്‍ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാല്‍ വലിയ വര്‍ധനവിലേക്ക് പോകാന്‍ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് […]
Read more

പാൽ വില കൂട്ടാൻ മിൽമ; തീരുമാനമെടുക്കാൻ ഇന്ന് നിർണായക ഡയറക്ടർ ബോർഡ് യോഗം

തിരുവനന്തപുരം: പാൽ വില കൂട്ടാൻ മിൽമ. ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ ഡയറക്ടർ ബോർഡ് യോഗം മിൽമ ആസ്ഥാനത്ത് നടക്കും.മൂന്ന് മേഖലാ യൂണിയനുകളിലെ ചെയർമാൻമാർ, എംഡിമാർ തുടങ്ങിയവർ ബോർഡ് യോഗത്തിൽ പങ്കെടുക്കും. മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു. എന്നാൽ മലബാർ യൂണിറ്റ് വില കൂട്ടേണ്ടതില്ലെന്ന നിലപാടിലാണെന്നാണ് വിവരം. ലിറ്ററിന് പത്ത് രൂപ വര്‍ധനയാണ് എറണാകുളം യൂണിറ്റിന്റെ ശുപാര്‍ശ. ഉത്പാദന ചെലവിന് ആനുപാതിക വര്‍ധന തിരുവനന്തപുരം യൂണിയന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും തുക എത്രയെന്ന് പരാമർശിച്ചിട്ടില്ല. […]
Read more

മില്‍മ പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു: തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ചേരും

തിരുവനന്തപുരം: പാല്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ.വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം ചേരും. മില്‍മ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാര്‍ മേഖലാ യൂണിയനും 28 ന് യോഗം ചേര്‍ന്ന് വില വര്‍ധനവ് ശിപാര്‍ശ ചെയ്യും.2022 ഡിസംബറിലാണ് ഇതിന് മുന്‍പ് സംസ്ഥാനത്ത് പാല്‍ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാല്‍ വില വര്‍ധിപ്പിക്കണമെന്ന് മില്‍മ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെയാണ് മില്‍മ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം […]
Read more

‘മിൽമ’യുടെ വ്യാജന് ഒരു കോടി രൂപ പിഴ

തിരുവനന്തപുരം: മിൽമയുടെ വ്യാജനായെത്തിയ മില്നക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി. മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിനാണ് കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്സ്യല്‍ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്. മില്‍മ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ […]
Read more

മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. അഡീഷണൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളം നൽകിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. 2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
Read more

മില്‍മ്മ തൊഴിലാളികള്‍ സമരത്തില്‍;പ്രതിസന്ധിയിലായി സംസ്ഥാനത്തെ പാല്‍ വിപണി

തിരുവനന്തപുരം:സംസ്ഥാനത്തെ മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ പ്രതിസന്ധിയിലായി പാല്‍ വിപണി.സമരക്കാര്‍ക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്.ഐഎന്‍ടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്.പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നുവരവെയാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം;മരിച്ചവരുടെ എണ്ണം പതിനാലായി തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍പേഴ്സണെ സമരക്കാര്‍ തടഞ്ഞുവെച്ചിരുന്നു.സമരം കടുത്തതോടെ പാല്‍ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.പാല്‍ കിട്ടാത്തത് മൂലം കടകളില്‍ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix