Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Milma

മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഉൽപന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മിൽമ തിരുവനന്തപുരം യൂണിയൻ നാല് പുതിയ ഉൽപന്നങ്ങൾ വിപണിയിലെത്തിച്ചു. പനീർ പോപ്സ്-ചെട്ടിനാട്, പനീർ പോപ്സ്-പെരി പെരി, സ്വീറ്റൻഡ് യോഗർട്ട്, ബ്ലൂബറി യോഗർട്ട് എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. തിരുവനന്തപുരം ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേർന്നാണ് ഉൽപന്നങ്ങൾ പുറത്തിറക്കിയത്. മിൽമ ശാസ്ത്രീയമായും ശുചിത്വത്തോടെയും മികച്ച ഗുണനിലവാരം ഉറപ്പാക്കിയാണ് ഉൽപന്നങ്ങൾ പുറത്തിറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമയ്‌ക്കെതിരെ അടുത്തിടെ പ്രചരിച്ച ചില […]
Read more

ശബരിമല നെയ്യ് വിവാദം; അന്വേഷണവുമായി സഹകരിക്കുമെന്ന് മിൽമ ചെയർമാൻ

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മിൽമ ചെയർമാൻ കെ.എസ്. മണി വിശദീകരണം നൽകി. മിൽമ വിതരണം ചെയ്ത നെയ്യിൽ യാതൊരു കൃത്രിമവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മിൽമയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുമായി കരാർ പ്രകാരമാണ് മിൽമ നെയ്യ് വിതരണം ചെയ്തതെന്നും ശബരിമലയിലേക്ക് പത്തനംതിട്ട മേഖലയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടെന്ന് ദേവസ്വം ബോർഡോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ മിൽമയെ അറിയിച്ചിട്ടില്ല. മിൽമയുടെ […]
Read more

ശബരിമലയിലെ മിൽമ നെയ്യ് വിവാദം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന സംബന്ധിച്ച പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവായി. ദേവസ്വം സെക്രട്ടറിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. ശബരിമലയിലേക്ക് മിൽമ വിതരണം ചെയ്ത നെയ്യ് നിലവാരമില്ലാത്തതാണോ, വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണത്തിന്റെ ഭാഗമാകും. പ്രാഥമിക വിവരങ്ങൾ പ്രകാരം, ചില മിൽമ ജീവനക്കാർക്ക് ദേവസ്വം ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് സംശയം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആവശ്യമായ പരിശോധനയില്ലാതെ നെയ്യ് എത്തിച്ചുവെന്ന […]
Read more

ശബരിമലയിലെ മിൽമ വ്യാജ നെയ്യ് കേസ്; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കും

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മിൽമ ജീവനക്കാർക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നെയ്യ് വേണ്ട പരിശോധനയില്ലാതെ എത്തിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ആർ. ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. […]
Read more

അഴിമതി ആരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ തുടർന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ സർക്കാർ പിരിച്ചുവിട്ടു. നിലവിൽ യൂണിയനിൽ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. മിൽമ ഡെപ്യൂട്ടി ഡയറക്ടർ ഷിംല ഉണ്ണികൃഷ്ണനെയാണ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. യൂണിയനെതിരായ ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ നിർദേശം നൽകി. വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര നടപടിയെന്ന് ക്ഷീര വികസന വകുപ്പ് അറിയിച്ചു. ഇതുവരെ എൽഡിഎഫ് ഭരണസമിതിയുടെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരം മേഖല യൂണിയൻ പ്രവർത്തിച്ചിരുന്നത്. മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് […]
Read more

ശബരിമലയിലേക്ക് നൽകിയ നെയ്യ് മറിച്ചു വിറ്റു; അന്വേഷണം ആരംഭിച്ച് മിൽമ

കൊല്ലം: ശബരിമല ക്ഷേത്രത്തിലേക്ക് മിൽമ നൽകിയ നെയ്യ് മറിച്ച് വിറ്റ് പകരം തമിഴ്നാട്ടിൽ നിന്നുള്ള കുറഞ്ഞ നിലവാരമുള്ള നെയ്യ് എത്തിച്ച ആരോപണത്തിൽ മിൽമ അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂൺ 29ന് തിരുവനന്തപുരം മേഖല യൂണിയൻ ചെയർപേഴ്സൺ മണി വിശ്വനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്തു. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗമാണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചത്. തിരുവനന്തപുരം മേഖലയിലെ മൂന്ന് ബോർഡ് അംഗങ്ങളും രണ്ട് മുതിർന്ന […]
Read more

മൂന്നാറിലെ ഭൂമി തിരിച്ചെടുക്കാനുള്ള നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ മിൽക്ക് ചില്ലിംഗ് പ്ലാന്റിനോടനുബന്ധിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാരിന്റെ നടപടി ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെ മിൽമ എറണാകുളം യൂണിയൻ നൽകിയ ഹർജി കോടതി തള്ളി. മൂന്നാർ ടൗണിലെ രണ്ടേക്കർ ഭൂമി ആദ്യം സർക്കാർ കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്യ്ക്ക് കൈമാറിയിരുന്നു. പിന്നീട് മിൽക്ക് ചില്ലിംഗ് പ്ലാന്റ് സ്ഥാപിക്കാൻ ഈ ഭൂമി മിൽമ എറണാകുളം യൂണിയന് നൽകിയിരുന്നു. ഇതിൽ നിന്ന് 1.30 ഏക്കർ ഭൂമി ബോർഡിന് തിരികെ നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്നും കൈവശാവകാശം […]
Read more

കേരളത്തിൽ പാൽ വില കൂടും; അനുമതി തേടി മിൽമ

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കാൻ അനുമതി തേടി മിൽമ സർക്കാരിനെ സമീപിച്ചു. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് നീക്കം. നിലവിൽ 52 രൂപയാണ് വില. ഇത് 56 രൂപയാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. അനുമതി ലഭിച്ചാലുടൻ വില കൂട്ടും. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് ജനുവരി 20ന് കൈമാറിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനിൽക്കെ ഇത്തരത്തിലൊരു നീക്കം തിരിച്ചടിയാകുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക. ക്ഷീര കർഷകരെ സഹായിക്കാനാണെന്നാണ് […]
Read more

പാല്‍ വില കൂട്ടാനൊരുങ്ങി മില്‍മ

തിരുവനന്തപുരം: ഓണത്തിന് ശേഷം പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ. ഇതുസംബന്ധിച്ച്‌ ബോർഡ് യോഗത്തില്‍ തത്വത്തില്‍ ധാരണയായി. അഞ്ച് രൂപ വരെയെങ്കിലും കൂട്ടണമെന്നാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. അടുത്ത ബോർഡ് യോഗം ചേരുന്നത് അടുത്തമാസം 15 നാണ്. അവസാനമായി മില്‍മ പാലിന് ആറ് രൂപ കൂട്ടിയത് 2022 ഡിസംബറിലാണ്.
Read more

മിൽമ പാൽ ഇനി ബോട്ടിലിൽ

മിൽമ പാൽ ഇനി ബോട്ടിലിൽ ലഭ്യമാകും. ഒരു ലിറ്റർ പശുവിൻ പാലിന് 70 രൂപയാകും വില. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രമായിരിക്കും വിൽപ്പന. ജില്ലയിലെ വിൽപന നിരീക്ഷിച്ച ശേഷമാകും മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുക. ബോട്ടിൽ പാലിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 19ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. ഉയർന്ന ഗുണമേന്മയുള്ള ഫുഡ് ട്രേഡ് പ്ലാസ്റ്റിക് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നത്. ശീതീകരിച്ച് സൂക്ഷിച്ചാൽ മൂന്ന് ദിവസം വരെ ബോട്ടിൽ പാല് കേടുകൂടാതെയിരിക്കും. നവീന പാക്കിങ് സംവിധാനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix