Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലയിലെ മിൽമ വ്യാജ നെയ്യ് കേസ്; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ മിൽമയുടെ വ്യാജ നെയ്യ് വിൽപന കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. മിൽമ ജീവനക്കാർക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകിയെന്നാണ് പ്രാഥമിക നിഗമനം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് നെയ്യ് വേണ്ട പരിശോധനയില്ലാതെ എത്തിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്താൻ ദേവസ്വം മന്ത്രിക്ക് കത്ത് നൽകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ആർ. ബിന്ദു കൃഷ്ണ അറിയിച്ചു. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും വ്യക്തമാക്കി.

ശബരിമലയിലേക്കുള്ള മിൽമയുടെ നെയ്യ് വിതരണത്തിൽ ഗുരുതര ക്രമക്കേട് നടന്നതായി ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്നര ലക്ഷം ലിറ്ററിലധികം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചതായും ഇതിലൂടെ മിൽമയ്ക്ക് 85 ലക്ഷം രൂപയ്ക്കുമേൽ നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.

ഭരണസമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ആസൂത്രിത പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകൾ, കരാറുകൾ, നിയമനങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമാകും.

നെയ്യ് വിതരണത്തിനുള്ള കരാർ നൽകുന്ന ഘട്ടം മുതൽ തന്നെ ക്രമക്കേട് തുടങ്ങിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പത്തനംതിട്ട യൂണിറ്റിൽ നിന്ന് പമ്പയിലേക്ക് നെയ്യ് എത്തിക്കുന്ന കരാർ ഒരേ വ്യക്തിക്ക് അനുകൂലമായി നൽകിയെന്നും ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിലുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ലോഡിൽ പിന്നീട് നിലവാരം കുറഞ്ഞ തമിഴ്നാട്ടിൽ നിന്നുള്ള നെയ്യ് ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer