Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഇതിനെ തുടർന്ന് മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

അതേസമയം, മൂന്നാറിൽ ഹെഡ്വർക്ക് ഡാമിന് സമീപം ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. ഇതുമൂലം ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടെങ്കിലും പിന്നീട് പാതയിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

ഇടിമിന്നൽ വളരെ അപകടകരമാണ്. ഇത് മനുഷ്യർക്കും മൃഗങ്ങൾക്കും അപകടമുണ്ടാക്കുന്നതിനൊപ്പം വൈദ്യുതി, ആശയവിനിമയ ശൃംഖലകൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്കും നാശനഷ്ടം വരുത്താൻ സാധ്യതയുണ്ട്.

അതിനാൽ കാർമേഘം കാണുന്ന സമയം മുതൽ തന്നെ എല്ലാവരും മുൻകരുതൽ സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും കണ്ണിൽ കാണണമെന്നില്ല. അതിനാൽ മുന്നറിയിപ്പുകൾ അവഗണിക്കാതെ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer