മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; ഭരണസമിതിയെ പുനഃസ്ഥാപിക്കാൻ ഉത്തരവ്
കൊച്ചി: സംസ്ഥാന സർക്കാരിന് തിരിച്ചടിയായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഭരണസമിതിയെ പിരിച്ചുവിട്ട നടപടി ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കോടതി നിരീക്ഷിച്ചു. നിലവിലുള്ള അഡ്മിനിസ്ട്രേറ്ററെ മാറ്റി ഭരണസമിതിയെ ഉടൻ ചുമതലയേൽപ്പിക്കാനാണ് കോടതി നിർദേശം. സർക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നേരത്തെ, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതിയെ […]
Read more