Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെം​ഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ മർദിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു യെലഹങ്കയിലാണ് സംഭവം.

കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു കിരൺ. ആനന്ദിന്റെ 19 വയസ്സുള്ള മകളുമായി കിരൺ അടുപ്പത്തിലായിരുന്നു. തുടർച്ചയായ അവധിയെ തുടർന്ന് മൈസൂരിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിലെത്തിയിരുന്നു. ഇതിനിടെ ആനന്ദും ഭാര്യയും തമിഴ്നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങി. പിന്നാലെ കിരൺ പെൺകുട്ടിയുടെ വീട്ടിലെത്തി.

എന്നാൽ അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ ആനന്ദ്, മകൾക്കൊപ്പം കിരണിനെ കണ്ടതോടെ പ്രകോപിതനാകുകയായിരുന്നു. മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയശേഷം ബാറ്റും പൈപ്പും ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിച്ചു. അടിവയറ്റിലുൾപ്പെടെ മർദനമേറ്റ കിരൺ കുഴഞ്ഞുവീണു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix