Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MissingFishermen

കടലിൽ കാണാതാകുന്നവരുടെ മരണ സർട്ടിഫിക്കറ്റ്; ഏഴുവർഷത്തെ കാലാവധി കുറയ്ക്കാൻ കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: കടലിൽ കാണാതാകുന്നവരുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഏഴുവർഷത്തെ കാത്തിരിപ്പ് കാലാവധി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ. ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്നും കപ്പൽ അപകടങ്ങളിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം ഒരാളെ കാണാതായാൽ ഏഴുവർഷം പൂർത്തിയായതിനുശേഷമാണ് മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ കഴിയുന്നത്. ഈ കാലതാമസം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതു പരിഗണിച്ചാണ് […]
Read more

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; തിരച്ചിൽ തുടരുന്നതായി ഫിഷറീസ് മന്ത്രി, വിശദീകരണം പത്രക്കുറിപ്പിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കാതെ പത്രക്കുറിപ്പിലൂടെ വിശദീകരണം നൽകി ഫിഷറീസ് മന്ത്രി. സംസ്ഥാന സർക്കാർ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന മത്സ്യ വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ കരയിലും കടലിലും വ്യാപകമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടർ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix