Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: modi government

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 23ന്

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും. പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 12വരെ ഇരു സഭകളിലെയും ബജറ്റ് സമ്മേളനം തുടരും.ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ ആയിരിക്കും മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ […]
Read more

മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ബംഗാളിലെ ജൽപായ്ഗുരിക്ക് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മോദി സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പത്ത് വർഷമായി റെയിൽവേ മന്ത്രാലയത്തിൽ തുടരുന്നത് വൻ കെടുകാര്യസ്ഥതയാണ്. മോദി സർക്കാർ റെയിൽവേയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. ഇന്നത്തെ അപകടത്തിന്‍റെ ഉത്തരവാദി കേന്ദ്രസർക്കാറാണെന്നും ഖാർഗെ ആരോപിച്ചു. ഒഡീഷയിലെ ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും ഇത്തരം അപകടം ഇല്ലാതാക്കാൻ റെയിൽവേ നടപടി സ്വീകരിച്ചില്ലെന്ന വിമർശനമുയരുന്നതിനിടെയാണ് ഖാർഗെയുടെ കടന്നാക്രമണം. “കഴിഞ്ഞ പത്ത് […]
Read more

ആരോഗ്യ ഇൻഷുറൻസ് ഡിജിറ്റലാകുന്നു

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടപടികൾ എളുപ്പത്തിലും സുഗമവുമാക്കാൻ രൂപംകൊടുത്ത ദേശീയ ഹെൽത്ത് ക്ലെയിം എക്സ്ചേഞ്ച് സംവിധാനം ഉടൻ ആരംഭിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം. പദ്ധതിയെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി.ഒരു വർഷത്തോളമായി നടക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഏകീകൃതസംവിധാനം വരുന്നതോടെ നടപടിക്രമങ്ങൾ ലളിതമാകും. സമയതാമസമില്ലാതെ ഡിജിറ്റലായി ഇൻഷുറൻസ് ക്ലെയിം ചെയ്യാനും കഴിയുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ പറഞ്ഞു. മോദിസർക്കാർ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് വിഭാവനം ചെയ്യുന്ന 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുകൂടിയാണ് നീക്കം. നാഷണൽ ഹെൽത്ത് അതോറിറ്റിയും (എൻ.എച്ച്.എ.) ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് […]
Read more

മോദി 3.0, മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു

ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം വകുപ്പുകളുടെ സഹമന്ത്രിയായി സുരേഷ് ഗോപി എം പി. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും.ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. അശ്വിനി […]
Read more

സുരേഷ് ഗോപി നിരാശന്‍;മന്ത്രിസ്ഥാനം വേണ്ടെന്ന് നിലപാട്

സുരേഷ് ഗോപി കേന്ദ്രസഹമന്ത്രി സ്ഥാനം രാജിവെക്കുമോ? ഉടന്‍ രാജിവച്ചേക്കുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്രസഹമന്ത്രി സ്ഥാനത്തില്‍ നിരാശനാണ് സുരേഷ് ഗോപിയെന്നാണ് ലഭ്യമാവുന്ന വിവരം.തന്നെ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഉടന്‍ സംഭവിച്ചേക്കുമെന്നാണ് ഞാന്‍ കരുതുന്നത്.എനിക്ക് ഒരു എം പിയായിരുന്നാല്‍ മതി.തൃശ്ശൂരില്‍ കുറച്ചുകൂടി ഇടപെടാന്‍ കഴിയുന്നത് എം പി യായിരിക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി പറയുന്നു. ബി ജെ പിക്ക് ബാലികേറാമലയായ തൃശ്ശൂര്‍ എടുത്ത് ബി ജെ പിക്ക് നല്‍കിയ സുരേഷ് ഗോപിക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു ആരാധകരും […]
Read more

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന്

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് വൈകീട്ട് അഞ്ചു മണിക്ക്. മന്ത്രി മാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗും, ആഭ്യന്തര മന്ത്രി സ്ഥാനത്ത് അമിത് ഷായും തുടരുമെന്നാണ് സൂചന. മുന്നാം മോദി സർക്കാരിന് തുടക്കമിട്ട് നരേന്ദ്രമോദിയടക്കമുള്ള 72 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ്‌ ആദ്യ കേന്ദ്ര മന്ത്രി സഭ യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. ചില സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടായേക്കും […]
Read more

മോദി 3.0 അധികാരത്തിൽ; 30 ക്യാബിനെറ്റ് മന്ത്രി, 41 സഹമന്ത്രി, കേരളത്തിന് രണ്ട്

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.ജവഹർലാല്‍ നെഹ്റുവിന് ശേഷം ഇത് ആദ്യമായി ഒരു പ്രധാനമന്ത്രി മൂന്നാമതും തുടര്‍ച്ചയായി അധികാരമേറ്റു എന്ന ചരിത്രം കുറിച്ചാണ് നരേന്ദ്രമോദി സത്യപ്രതിജ്‍ഞ ചെയ്തത്. രാജ്നാഥ് സിംഗാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. അമിത് ഷാ, എസ് ജയശങ്കർ, നിർമല സീതാരാമൻ, പീയൂഷ് ഗോയല്‍ എന്നിവർ തുടരും. ടി ഡി പിയുടെ രാം മോഹൻ നായി‍ഡു, ജെ […]
Read more

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായി മോദി മന്ത്രിസഭയിലേയ്ക്ക്

മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്‍.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജന.സെക്രട്ടറിയുമാണ് ജോര്‍ജ് കുര്യന്‍.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.  കൈസ്ത്രവ വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം നല്‍കി ജോര്‍ജ് കുര്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്.  ക്രിസ്ത്യൻ ന്യൂനപക്ഷ […]
Read more

മൂന്നാം മോദി സർക്കാർ ഇന്ന് അധികാരമേൽക്കും

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികൾ, വന്ദേ ഭാരത്, മെട്രോ എന്നിവയുടെ നിർമ്മാണത്തിൽ പങ്കാളികളായവര്‍ക്കും ക്ഷണമുണ്ട്. മൂന്നാമത് എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ വേളയിൽ ഇത്തവണ […]
Read more

Recent News

Advertisement
WhiteswanTV Footer