‘മുണ്ടത്തിക്കോട് വെടിക്കെട്ട്’ നഷ്ടപരിഹാരം; നിലപാട് അറിയിക്കാൻ കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുമോ എന്ന കാര്യത്തിൽ ഹൈക്കോടതി പരിഗണിച്ച കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി. കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറൽ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മാറ്റിവെച്ചത്. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇതിനകം നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, […]
Read more