Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Muthoot Finance

മുത്തൂറ്റ് ഫിനാന്‍സ് സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായി അളകനന്ദയില്‍ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു

കൊച്ചി: സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായി മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ സി.എസ്.ആര്‍ പദ്ധതിയുടെ കീഴില്‍ ന്യൂഡല്‍ഹിയിലെ അളകനന്ദയില്‍ പുതിയ പോലീസ് ബൂത്ത് ഉദ്ഘാടനം ചെയ്തു. പ്രദേശവാസികളുടെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലീസും റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ്, സൗത്ത് ഡല്‍ഹി എ.സി.പി സോംനാഥ് പൃഥി എന്നിവര്‍ ചേര്‍ന്നാണ് പോലീസ് ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ […]
Read more

2026 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ചയുമായി മുത്തൂറ്റ് എംക്രെഡ്

കൊച്ചി: രാജ്യത്തെ വിശ്വസ്ത ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുന്‍പ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്) 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തി, പ്രവര്‍ത്തന മികവ് തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. FY26 കാലയളവിൽ കമ്പനി മികച്ച വളർച്ച കൈവരിച്ചു. നികുതിക്കുശേഷമുള്ള ലാഭം (PAT) മുൻ സാമ്പത്തിക വർഷത്തിലെ ₹94.18 കോടിയിൽ നിന്ന് 88% ഉയർന്ന് ₹176.90 […]
Read more

1.68 ലക്ഷം കോടി രൂപയുടെ സംയോജിത വായ്പാ വിതരണവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കൊച്ചി: 139 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (മുത്തൂറ്റ് ബ്ലൂ) പ്രമുഖ ധനകാര്യ സേവന സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍), ഉപകമ്പനികളായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് (എംഎംഎല്‍), മുത്തൂറ്റ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (എംഎച്ച്എഫ്എല്‍) എന്നിവയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ സംയോജിത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ വളര്‍ച്ചയും കൃത്യമായ പ്രവര്‍ത്തന മികവും ഉപഭോക്താക്കള്‍ക്കിടയിലെ തുടര്‍ച്ചയായ വിശ്വാസം എന്നിവയാണ് സാമ്പത്തിക ഫലത്തിലൂടെ വ്യക്തമാകുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തി […]
Read more

ഓഹരി വിപണിയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തന മികവുമാണ് കമ്പനി കാഴ്ചവെക്കുന്നത്. കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍ നിന്ന് 25 മടങ്ങ് വര്‍ദ്ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി […]
Read more

മുത്തൂറ്റ് ഫിനാൻസ് എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് കമ്പനിയുടെ മുൻ ചെയർമാൻ എംജി ജോർജ് മുത്തൂറ്റിൻറെ സ്മരണയ്ക്കായി പണി കഴിപ്പിച്ച എംജി ജോർജ് മുത്തൂറ്റ് സ്മാരക ഹാൾ പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജേക്കബ്ബ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചിയിലെ സാമൂഹിക ഒത്തു ചേരലുകൾക്കും ചടങ്ങുകൾക്കും വേദിയാകുന്ന വൈഎംസിഎയിലെ ഈ ഹാൾ 3400 ചതുരശ്ര അടിയിൽ 27 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. ഹാളിനു നാമകരണം ചെയ്യുന്ന ശിലാഫലകം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് […]
Read more

2025-26 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ 210 വിദ്യാർത്ഥികൾക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാൻസ്; കേരളത്തിൽ നിന്നുള്ള 30 വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് മുത്തൂറ്റ് എം ജോർജ്ജ് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. മികവുറ്റ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനായുള്ള പിന്തുണ നൽകുന്ന പദ്ധതിയുടെ ഒൻപതാം പതിപ്പാണിത്. രാജ്യവ്യാപകമായി ബിടെക്, എംബിബിഎസ്, ബിഎസ്സി നഴ്സിങ് കോഴ്സുകൾക്ക് ഈ അധ്യയന വർഷം പ്രവേശനം ലഭിച്ച 210 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പുകൾ സമ്മാനിച്ചത്. ഇതിൽ കേരളത്തിൽനിന്നുള്ള 30 വിദ്യാർത്ഥികളെ ഇന്നത്തെ ചടങ്ങിൽ ആദരിച്ചു. എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിങ് എന്നീ കോഴ്സുകൾക്കായുള്ള […]
Read more

‘വികസിത് ഭാരതം’ ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻബിഎഫ്സികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു: ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

കൊച്ചി: ഇന്ത്യയിലെ കുടുംബങ്ങളുമായും എംഎസ്എംഇ സമ്പദ്‌വ്യവസ്ഥയുമായും ആഴത്തിൽ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു എൻബിഎഫ്സി എന്ന നിലയിൽ, ‘വികസിത് ഭാരതം’ ലക്ഷ്യമിട്ടുള്ള വായ്പാ വിതരണത്തിൽ എൻബിഎഫ്സികൾ വഹിക്കുന്ന നിർണ്ണായക പങ്കിനെ 2026-27 ലെ കേന്ദ്ര ബജറ്റ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈവിധ്യമാർന്നതും ഔദ്യോഗികവുമായ വായ്പാ സേവനങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലേക്ക് എത്തിക്കുന്നതിൽ അർദ്ധ-അനൗദ്യോഗിക വിഭാഗങ്ങൾക്കുള്ള പ്രാധാന്യം ഈ ബജറ്റ് അടിവരയിടുന്നു. പതിനായിരം കോടി രൂപയുടെ എസ്എംഇ ഗ്രോത്ത് ഫണ്ട്, വായ്പാ ഗാരണ്ടി സംവിധാനങ്ങളുമായി ടിആർഇഡിഎസ് പ്ലാറ്റ്‌ഫോമിനെ കൂടുതൽ സംയോജിപ്പിക്കാനുള്ള […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഷാരൂഖ് ഖാനുമായുള്ള മൂന്ന് പരസ്യചിത്ര കാമ്പയിന്‍ അവതരിപ്പിച്ചു

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്) പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍) മൂന്നു പരസ്യചിത്രങ്ങള്‍ പുറത്തിറക്കുന്നു. ബ്രാന്‍ഡ് അംബാസഡര്‍ ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി നിര്‍മിച്ച പരസ്യചിത്രങ്ങളിലൂടെ സ്വര്‍ണ്ണ വായ്പകളുടെ എളുപ്പം, വേഗത, സൗകര്യം എന്നീ പ്രയോജനങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിയ്ക്കാനാണ് എംഎഫ്എല്‍ ലക്ഷ്യമിടുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിനെ രാജ്യത്തെ യഥാര്‍ത്ഥ സ്വര്‍ണ്ണ വായ്പാ വിദഗ്ധരായി ഉയര്‍ത്തിക്കാട്ടുകയും ഓരോ ഇന്ത്യക്കാരനും സ്വര്‍ണ്ണ വായ്പകള്‍ തടസരഹിതമായി ലഭ്യമാക്കുന്നതിനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നതാണ് […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആകെ വായ്പാ ആസ്തികള്‍ 1 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികള്‍ 37 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,22,181 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം വായ്പകള്‍ 43 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയായ 1,08,648 കോടി രൂപയിലെത്തി. സംയോജിത അറ്റാദായം 20 ശതമാനം വാര്‍ഷിക വര്‍ധനവോടെ എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിലയില്‍ 5,352 കോടി രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സിന്‍റെ മാത്രം അറ്റാദായം 28 ശതമാനം വാര്‍ഷിക വര്‍ധനവോടെ […]
Read more

മംഗളൂരുവിൽ മുത്തൂറ്റ് ഫിനാൻസിൽ കവർച്ചാ ശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ

മംഗളൂരു: മുത്തൂറ്റ് ഫിനാൻസിൽ കവ‍‍ർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് മലയാളികൾ പിടിയിൽ. ഇടുക്കി രാജമുടി സ്വദേശി മുരളി (55), കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡെർലക്കട്ടെ ജംഗ്ഷന് സമീപമുള്ള മുത്തൂറ്റ് ഫിനാൻസിൽ മാർച്ച് 29-ന് രാത്രിയാണ് കവർച്ചാ ശ്രമം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ മുത്തൂറ്റ് ഫിനാൻസ് ബ്രാഞ്ചിന്റെ വാതിൽ ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ശ്രമിക്കുന്നതിനിടെ ധനകാര്യ […]
Read more
Advertisement
WhiteswanTV Footer