മൂവാറ്റുപുഴയിലെ കൂട്ടമരണം; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി
കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറിൽ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹമാണ് ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഫയർഫോഴ്‌സും സ്‌കൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിനിടെ കണ്ടെത്തിയത്. ഇതോടെ കുടുംബത്തിലെ നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് നിന്നാണ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹങ്ങൾ മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൂട്ട ആത്മഹത്യയെന്ന സംശയത്തിലാണ് പിറവം […]
Read more

