ഒമർ അബ്ദുള്ളയ്ക്കെതിരെ നാഷണൽ കോൺഫറൻസിൽ വിമത നീക്കം; 25 എംഎൽഎമാർ മാറ്റം ആവശ്യപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കെതിരെ സ്വന്തം പാർട്ടിയിൽ തന്നെ വിമത നീക്കം. നാഷണൽ കോൺഫറൻസിലെ 25 എംഎൽഎമാർ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രംഗത്തെത്തി. എട്ട് മന്ത്രിമാരെയും മുഖ്യമന്ത്രിയുടെ ഉപദേശകനെയും മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാർട്ടിയിലെ 41 എംഎൽഎമാരിൽ 25 പേർ വെള്ളിയാഴ്ച യോഗം ചേർന്നാണ് ആവശ്യങ്ങൾ ഉന്നയിച്ചത്. എംഎൽഎ കൈസർ ജംഷീദ് ലോണിന്റെ വസതിയിലായിരുന്നു യോഗം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് നാസിർ അസ്ലം വാനിയെയും ഉപമുഖ്യമന്ത്രി […]
Read more