Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NattikaTollPlaza

ടോൾ ആവശ്യപ്പെട്ടതോടെ ബസുകൾ വഴിയിൽ നിർത്തി പണിമുടക്ക്; ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്

തൃശൂർ: ടോൾ നൽകണമെന്ന നിർദേശത്തെച്ചൊല്ലി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നാട്ടിക ടോൾ പ്ലാസയ്ക്ക് മുന്നിൽ നിർത്തിയിട്ട് പണിമുടക്ക്. അതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ബസുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന മറ്റ് സ്വകാര്യ ബസുകളും സർവീസ് നിർത്തി യാത്രക്കാരെ വഴിയിലിറക്കിയതോടെ നിരവധി യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നാട്ടിക ടോൾ പ്ലാസയിലെ വിവിധ പാതകളിൽ നിർത്തിയിട്ടത്. ഇതുവരെ ഈ ബസുകൾ ടോൾ നൽകിയിരുന്നില്ല. ദേശീയപാതയിലെ ആറുവരിപ്പാതയിലൂടെ കെഎസ്ആർടിസിയുടെ മിന്നൽ, […]
Read more

നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ്; സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു

തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗം പ്രതിഷേധത്തിൽ അവസാനിച്ചു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതിനെ തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നാലെ പ്രവർത്തകർ കലക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിഷയത്തിൽ ജില്ലാ കലക്ടറുടെ നിലപാട് സംശയാസ്പദമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും പ്രതികരിച്ചു. ടോൾ […]
Read more

അനുമതി ലഭിച്ചു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെയാണ് നടപടി. ടോൾ പ്ലാസയ്ക്ക് ആവശ്യമായ സംരക്ഷണം നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ജനകീയ പ്രതിഷേധത്തെ തുടർന്ന് നേരത്തെ നിർത്തിവെച്ചിരുന്ന ടോൾ പിരിവാണ് വീണ്ടും ആരംഭിച്ചത്. അതേസമയം, ദേശീയപാത നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിൽ പ്രതിഷേധക്കാർ ഉറച്ചുനിൽക്കുകയാണ്. ടോൾ പ്ലാസയിൽ ഇന്നും പ്രതിഷേധം തുടരുന്നതിനാൽ പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. നാട്ടിക ഉൾപ്പെടുന്ന ദേശീയപാതയുടെ നിർമാണം പൂർത്തിയാകാതെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix