നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്
കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിര്‍ത്ത് പൊലീസ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് പൊലീസ് കോടതിയിയെ അറിയിച്ചു. കുറ്റപത്രത്തിന്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസില്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കോടതിയില്‍ പൊലീസ് വ്യക്തമാക്കി. എഡിഎമ്മിന്റെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് പൊലീസ് പറയുന്നത് . വാദം കേള്‍ക്കാനായി കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് തുടരന്വേഷണത്തെ എതിര്‍ത്ത് […]
Read more

