കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു; ശംഖുമുഖത്ത് കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ച
തിരുവനന്തപുരം: കടലിൽ യുദ്ധക്കപ്പലുകൾ നിരന്നു. സന്ധ്യയാകും മുൻപേ മൂടൽ മഞ്ഞു പരന്ന കടലിൽ, കപ്പലിൽ നിന്നു പോർ വിമാനങ്ങൾ പറന്നുയർന്നു. ആകാശത്തെ ഹെലികോപ്റ്റർ മുതൽ കടലിനടിയിലെ സബ് മറീൻ വരെ നിരന്നപ്പോൾ ശംഖുമുഖത്തു കടൽക്കരുത്തിന്റെ വിസ്മയക്കാഴ്ചയൊരുങ്ങി. ഡിസംബർ 3 ന് നടക്കുന്ന നാവികസേനാ ദിനാഘോഷത്തിന്റെ ഫുൾഡ്രസ് റിഹേഴ്സൽ കാഴ്ചക്കാരിൽ ആവേശമുയർത്തി. നാളെയാണ് അവസാനവട്ട ഫുൾഡ്രസ് റിഹേഴ്സൽ നടക്കുക. 3 ന് വൈകിട്ട് 4.15 ന് രാഷ്ട്രപതി ദ്രൗപതി മുർമു വിശിഷ്ടാതിഥിയായി എത്തുമ്പോൾ കാണാൻ പോകുന്ന പൂരത്തിന്റെ സാംപിൾ […]
Read more

