ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടർ; ഇന്ത്യൻ സ്കൂളുകൾക്കും ബാധകം
ദോഹ: ഖത്തറിൽ പുതിയ വിദ്യാഭ്യാസ കലണ്ടറിന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. അർധ വാർഷിക അവധി ഡിസംബർ അവസാന വാരം തുടങ്ങുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ പുനഃക്രമീകരിച്ചിരിക്കുന്നത്. ഖത്തർ ശൂറ കൗൺസിൽ നിർദേശങ്ങൾ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ അവധികൾ ക്രമീകരിച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയത്. രാജ്യത്ത് താമസിക്കുന്ന വിവിധ സമൂഹിക വിഭാഗങ്ങളുടെ സാംസ്‌കാരിക ആഘോഷങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം. റമദാനിൽ രണ്ട് ദിവസത്തെ അധിക അവധിയുമുണ്ട്. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെ രാജ്യത്തെ […]
Read more

