Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #Newborn

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കൽ ഷെഫീഖ്–ഹസീന ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. പാൽ കൊടുത്ത ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞ് പിന്നീട് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുഞ്ഞ് ഇരട്ടക്കുട്ടികളിൽ ഒരാളായിരുന്നു. സംഭവത്തിൽ കുടുംബം ദുഃഖത്തിലാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix