Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

മന്ത്രി പി. രാജീവ് നൽകിയ ഈന്തപ്പഴം ആശാവർക്കർമാർക്കെന്ന് എൻ. എ. മുഹമ്മദ് കുട്ടി

കളമശ്ശേരി: റംസാൻ നോമ്പാചരണത്തിന്റെ ഭാഗമായി മന്ത്രി പി. രാജീവ് ആശംസയ്‌ക്കൊപ്പം എത്തിച്ചു നൽകിയ ഈന്തപ്പഴ പായ്ക്കറ്റ് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാപ്രവർത്തകർക്ക് പെരുന്നാൾ ദിനമായ ഇന്ന് എത്തിച്ചു നൽകുമെന്ന് കളമശേരി അൽഹുദാ മസ്ജിദ് പ്രസിഡന്റ് എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു. മന്ത്രിയുടെ സ്റ്റാഫാണ് ഈന്തപ്പഴ പായ്ക്കറ്റ് എത്തിച്ചു നൽകിയത്. പെരുനാൾ ദിനത്തിൽ ഒരാൾ പോലും പട്ടിണി കിടക്കരുതെന്നാണ് വിശ്വാസമെന്നും സെക്രട്ടറിയേറ്റ് നടയിൽ ആശാവർക്കർമാർ നിരാഹാരം കിടക്കുകയാണെന്നും എൻ. എ. മുഹമ്മദ്കുട്ടി കൂട്ടിച്ചേർത്തു. അതേസമയം […]
Read more

ദേശവിരുദ്ധതയുടെ ശബ്ദമാണ് പ്രിത്വിരാജ് വീണ്ടും വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ന്യൂഡൽഹി : എംമ്പുരാൻ വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോൾ വീണ്ടും നടനും ചിത്രത്തിന്റെ സംവിധായകനുമായ പ്രിത്വിരാജിനെതിരെ രംഗത്തെത്തി ആർഎസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സേവ് ലക്ഷ്വദ്വീപ് ക്യാംപയിനിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ് പൃഥ്വിരാജ് എന്നും ദേശവിരുദ്ധതയുടെ ശബ്ദമാണ് നാടാണെന്നുമാണ് ഓർഗനൈസറിനിന്റെ പുതിയ വിമർശനം. മുനമ്പത്തെ വഖഫ് വിഷയത്തിൽ ഇവര്‍ക്ക് മൗനത്തിലായിരുന്നു എന്നും ഓർഗനൈസർ വിമർശിച്ചു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചും പൃഥ്വിരാജ് ചിത്രങ്ങൾ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ് എന്നും കാണിച്ച് കഴിഞ്ഞ ദിവസവും ഓർഗനൈസർ എത്തിയിരുന്നു. […]
Read more

തിളക്കത്തോടെ സ്വർണം: പവന് 520 രൂപ കൂടി

സംസ്ഥാനത്ത് ചരിത്ര വിലയിലേക്ക് സ്വർണം. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയിലുമെത്തി. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,12,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 112.90 രൂപ, 8 ഗ്രാമിന് 903.20 രൂപ, 10 ഗ്രാമിന് 1,129 രൂപ, 100 ഗ്രാമിന് 11,290 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ആഗോള സ്വർണ്ണ […]
Read more

ശബരിമല ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം അവസാനിക്കുമ്പോൾ വിഷു ആഘോഷം ആരംഭിക്കുന്നതിനായി ഏപ്രിലില്‍ 18 ദിവസം നട തുറക്കും. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും മുളപൂജ. ആറിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം. 11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് […]
Read more

ഇന്ന് അർധരാത്രി മുതൽ പന്നിയങ്കര ടോൾ നിരക്ക് വർധിക്കും

തൃശ്ശൂർ: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് അർധ രാത്രി മുതൽ ടോൾ നിരക്ക് വർധിക്കും. 5 മുതൽ 10% വരെ വർധനവാണ് ഉണ്ടാവുക. കാർ, ജീപ്പ് ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്കാണ് ടോൾ നിരക്ക് വർധിച്ചത്. പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചത് മുതൽ ഇത് അഞ്ചാം തവണയാണ് നിരക്ക് വർധന.
Read more

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. ഇടത് അഡ്രീനല്‍ ഗ്രന്ഥിയിലെ ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് റോബോട്ടിക് സാങ്കേതികവിദ്യയോടെ വിജയിപ്പിച്ചത്. മൂന്നാം ദിവസം യാതൊരുവിധ സങ്കീര്‍ണതകളുമില്ലാതെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ […]
Read more

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. ഒന്നാം ഗഡുവായി 10 ശതമാനം അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം […]
Read more

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പരിക്കേറ്റ നായിഫിന്റെ സുഹൃത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

ചെറിയ പെരുന്നാൾ: ഒമാനിൽ 577 തടവുകാര്‍ക്കും ദുബായിൽ 86 പേർക്കും മോചനം

മസ്കറ്റ്: ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. പലവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാർക്കാണ് മോചനം നൽകുന്നത്. എന്നാൽ മോചിതരാകുന്നവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ചെറിയ പെരുന്നാളിനോട് അനുബന്ധമായി ദുബൈയില്‍ 86 തടവുകാരെ മോചിപ്പിച്ചു. വാടകയുടെ ബന്ധപ്പെട്ട കേസുകളിൽ കഴിയുന്നവർക്കാണ് മോചനം സാധ്യമാകുന്നത്. കഴിഞ്ഞ മാസം റമദാനോട് അനുബന്ധിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം […]
Read more

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങ്; പ്രാർത്ഥനകളോടെ വിശ്വാസിസമൂഹം

കൊച്ചി: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയെ സ്വീകരിച്ച് ജന്മനാട്. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പുത്തൻകുരിശിലെ പാത്രിയർക്കാ സെന്ററിൽ എത്തിയിരിക്കുകയാണ്. നിരവധി വാഹനങ്ങളുടെയും ആളുകളുടെയും അകമ്പടിയോടെയാണ് ബാവായെ പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കുന്നത്. പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ ധൂപ പ്രാർഥനയ്ക്കു ശേഷം സ്ഥാനാരോഹണ ശുശ്രൂഷ […]
Read more
Advertisement
WhiteswanTV Footer