വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ദേശീയ പാതകളിൽ ക്യുആർ കോഡ് സൈൻബോര്‍ഡുകൾ വരുന്നു
ന്യൂഡൽഹി: യാത്രാസൗകര്യം ഉറപ്പാക്കി എൻഎച്ച്‌എഐയുടെ പുതിയ സംരംഭം ദേശീയപാതയിലുടനീളം യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുതാര്യമായും സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ഉറപ്പാക്കുന്നതിനായി, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ക്യുആർ കോഡ് സജ്ജമായ പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നു. പ്രധാന ടോൾ പ്ലാസുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഹൈവേ തുടക്ക-അവസാന ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഈ ബോർഡുകൾ സ്ഥാപിക്കപ്പെടുക. യാത്രക്കാർക്ക് തൽക്ഷണമായി ആവശ്യമായ വിവരങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നതും, ഹൈവേ മാനേജുമെന്റിൽ കൂടുതൽ സുതാര്യത നേടുന്നതിനും വേണ്ടിയാണ് പദ്ധതി. […]
Read more