നിലമ്പൂരിലെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാവില്ല, 2026ൽ കൂടുതൽ മാറ്റുള്ള വിജയം ജനങ്ങൾക്ക് സമ്മാനിക്കും’: ഷാഫി പറമ്പിൽ എംപി
നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ എംപി. നിലമ്പൂരിലേത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമാണ്. അത് മുന്നോട്ടുള്ള യാത്രയിൽ കരുത്ത് പകരും. കൂടുതൽ മാറ്റുള്ള വിജയം 2026ൽ കേരളത്തിലെ ജനങ്ങൾക്ക് സമ്മാനിക്കാൻ യുഡിഎഫിന് സാധിക്കും. നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒരു വാർത്തയ്ക്കും കഴിയില്ലെന്നും ഷാഫി പറമ്പിൽ ആവർത്തിച്ചു. ക്രെഡിറ്റ് തർക്കത്തിൽ ഒന്നും ചർച്ച ചെയ്യാനില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി പ്രസിഡൻ്റ് മറുപടി പറയുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. […]
Read more