Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തരൂരിന്റെ വാദം തെറ്റ്; കോൺ​ഗ്രസ് ഇലക്ഷൻ കമ്മീഷന് നൽകിയ താരപ്രചാരകരുടെ പട്ടികയിൽ തരൂർ എട്ടാമത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ വാദം നിരാകരിക്കുന്ന കോൺ​ഗ്രസിന്റെ താരപ്രചാരകരുടെ പട്ടിക പുറത്ത്. പട്ടികയിൽ ശശി തരൂരും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ രണ്ടിന് പുറത്തിറക്കിയ 40 പേരുടെ പട്ടികയിൽ എട്ടാമതാണ് തരൂരിന്റെ പേര്.

കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി, ദീപാദാസ് മുൻഷി, അഡ്വ സണ്ണി ജോസഫ്, രമേശ് ചെന്നത്തല, കെ സുധാകരൻ എന്നിവർക്ക് തൊട്ടുതാഴെയാണ് ശശി തരൂരിന്റെ പേര്. കൊടിക്കുന്നേൽ സുരേഷിന്റെ പേര് ഒമ്പതാമതും കെ മുരളീധരന്റെ പേര് പട്ടികയിൽ പത്താമതുമാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പേര് പതിനാലാമതാണ്. പാർട്ടിയിൽ തരൂരിന് എത്രമാത്രം പ്രാധാന്യം ലഭിക്കുന്നെന്ന് സൂചിപ്പിക്കുന്നതാണ് പട്ടിക.

തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്ഷണിച്ചില്ല എന്നായിരുന്നു തരൂർ പറഞ്ഞത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്ഷണിച്ചിട്ടില്ല എന്നത് സത്യംതന്നെയാണ്. താൻ കേരളത്തിന് പുറത്തായിരുന്നു. തിരിച്ച് കേരളത്തിൽ എത്തിയപ്പോഴും മറ്റു സന്ദേശങ്ങളൊന്നും ലഭിച്ചില്ല. നിലമ്പൂരിൽ ഏതാണ് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഉറപ്പായും പോകുമായിരുന്നുവെന്നാണ് തരൂരിന്റെ പ്രതികരണം.


നിലമ്പൂരിൽ കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിച്ചു മികച്ച സ്ഥാനാർത്ഥിയാണ് നിലമ്പൂരിൽ കോൺഗ്രസ്സിനുള്ളത്. മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കണമെന്ന് തന്നെയാണ് ആഗ്രഹം. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്ക് പ്രത്യേകിച്ച് ക്ഷണമുണ്ടായിരുന്നില്ല. ക്ഷണം വേണമെന്നില്ല. പക്ഷേ, പരിപാടി സംഘടിപ്പിക്കുമ്പോൾ സംഘാടകർ അറിയിക്കുമല്ലോ. നിലമ്പൂരിൽ തന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ഉറപ്പായും പോവുമായിരുന്നു. തന്റെ ആവശ്യം അവിടെയുണ്ടായിരുന്നില്ലെന്നാണ് തോന്നുന്നതെന്നും തരൂർ പറഞ്ഞു.

Content: Tharoor’s claim is wrong; Tharoor is eighth in the list of star campaigners given by Congress to the Election Commission

Advertisement
WhiteswanTV Footer