Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nimisha priya

നിമിഷ പ്രിയ കേസ്; വധശിക്ഷ 24 നോ 25നോ നടപ്പാക്കുമെന്ന് കെ.എം പോള്‍

ഡല്‍ഹി: നിമിഷ പ്രിയ കേസില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുവിശേഷകന്‍ കെ.എ പോളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 24നോ, 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും പോള്‍ കോടതിയെ അറിയിച്ചു.
Read more

നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; കെഎ പോളിനെതിരെ പരാതി

തിരുവനന്തപുരം: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച കെഎ പോളിന്റെ എക്സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് […]
Read more

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് വിദേശ കാര്യമന്ത്രാലയം യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ചു.

ന്യൂഡല്‍ഹി: നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷയാണ് തള്ളിയത്. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി […]
Read more

നിമിഷ പ്രിയയുടെ മോചനം: കേസ് ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാ​ഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും.
Read more

നിമിഷ പ്രിയയുടെ മോചനത്തിൽ എതിർപ്പുമായി തലാലിന്റെ സഹോദരൻ

സനാ: നിമിഷപ്രിയയുടെ വധശിക്ഷയിൽ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെയാണ് തലാലിൻ്റെ പ്രതികരണം. നിമിഷപ്രിയയുടെവുമായി വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് […]
Read more

നിമിഷപ്രിയയുടെ മോചനം: കേസില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നിമിഷപ്രിയ കേസില്‍ ഇടപെടുന്നതിനു പരിമിതകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നയതന്ത്ര ഇടപെടല്‍ അംഗീകരിക്കപ്പെടാത്തതിനാല്‍ സ്വകാര്യതലത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് ശ്രമിക്കുന്നത്. യെമനില്‍ സ്വാധീനമുള്ള ആളുകള്‍ വഴിയാണ് ചര്‍ച്ച നടത്തുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങള്‍ക്ക് ഒരു നിര്‍ദേശം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി […]
Read more

നിമിഷ പ്രിയയുടെ വധശിക്ഷ; യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി അമ്മ പ്രേമകുമാരി

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കിയത്. വധശിക്ഷ നടപ്പാക്കാന്‍ മൂന്നുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നല്‍കിയത്. വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത് എന്നും ദയാദനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രേമകുമാരി അപേക്ഷയില്‍ പറയുന്നു. സനയിലെ ജയിലില്‍ എത്തി നിമിഷ പ്രിയയെ കാണാന്‍ ഉള്ള ശ്രമങ്ങളും തുടരുകയാണ്. Content: Nimisha […]
Read more

നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചു: ആക്ഷൻ കൗണ്‍സിലിന് സന്ദേശം

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി സന്ദേശം. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിന് നിമിഷ പ്രിയ തന്നെയാണ് ഓഡിയോ സന്ദേശം ലഭിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നും ഉത്തരവ് ജയിലില്‍ ലഭിച്ചെന്നുമാണ് സന്ദേശത്തിൽ നിമിഷ പ്രിയ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു അഭിഭാഷകൻ തന്നെ വിളിച്ചറിയിച്ചതെന്നും നിമിഷ പ്രിയ സന്ദേശത്തില്‍ പറയുന്നു. 2017-ൽ യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് […]
Read more

നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല: യെമൻ എംബസി

ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല എന്ന് യെമൻ എംബസി അറിയിച്ചു. കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. കേസ് കൈകാര്യം ചെയ്തത് ഹൂതികളാണ്. സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് നിമിഷ പ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. യമൻ പ്രസിഡന്റ് വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.
Read more

Recent News

Advertisement
WhiteswanTV Footer