നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രോഗിയുടെ നില ഗുരുതരമാണെന്നും അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗിയുമായി സമ്പർക്കപ്പട്ടികയിൽ 77 പേരെയാണ് ഇതുവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവർത്തകരുമുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയ 13 പേരെ വീടുകളിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവിൽ ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗവ്യാപനം തടയുന്നതിനായി […]
Read more

