ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായി നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് നടപ്പാക്കി വരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സ് പുനഃസ്ഥാപിച്ചു. നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍ ഉള്‍പ്പെട്ട ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബൗദ്ധിക വെല്ലുവിളി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നിരാമയുടെ ഗുണം ലഭിക്കുക. പദ്ധതി പുനരാരംഭിക്കുന്നതിന് ആവശ്യമായ എഴുപത്തഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്‍ഐസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് കഴിഞ്ഞില്ലെന്ന സാഹചര്യം വിലയിരുത്തിയാണ് […]
Read more