Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nitesh Kumar

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള […]
Read more

നിതീഷ് കുമാർ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കും

ന്യൂഡൽഹി: ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജ്യസഭയിലേക്കെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാർലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുക്കും. നിതിഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായെന്നാണ് വിവരം. എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴാണ് നിർണായക മാറ്റം. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ടേക്കും. ഏത് സാഹചര്യത്തിലാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് രാജ്യസഭയിലേക്ക് ചുവടുമാറുന്നതെന്നതിൽ വ്യക്തതയില്ല.
Read more
Advertisement
WhiteswanTV Footer