Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: nithinraj

നിതിൻ രാജിന്റെ മരണത്തിൽ എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി നിർദേശം നൽകി. നിതിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ തുടരന്വേഷണം നടത്തുക. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തണമെന്ന് നിതിന്റെ പിതാവ് ആവശ്യപ്പെട്ടു. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാജൻ ആരോപിച്ചു. കേസിലെ മുഖ്യപ്രതി ഡോ. റാമിന്റെ അറസ്റ്റിനെ ആശ്വാസകരമായ കാര്യമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കുറ്റക്കാരായ […]
Read more

നിതിന്‍ രാജിന്റെ മരണം; മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടകിൽ നിന്നാണ് പ്രതിയെ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ കണ്ണൂരിലെത്തിച്ചു. ഡോ. റാമിനെ കേസുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
Read more

നിതിൻ രാജ് ആത്മഹത്യക്കേസ്; ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യക്കേസിൽ പ്രതിയായ അധ്യാപകൻ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് ഹർജി തള്ളിയത്. ഹർജി പരിഗണിക്കവെ അധ്യാപകന്റെ പെരുമാറ്റത്തിനെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. “വിദ്യാർഥികളോട് ഒരു അധ്യാപകൻ ഇങ്ങനെയാണോ പെരുമാറേണ്ടത്?” എന്ന് റാമിന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. നിതിൻ രാജ് ക്ലാസ് മുറിക്കുള്ളിൽ സഹപാഠികളുടെ മുന്നിൽ അപമാനിക്കപ്പെട്ടതായി കോടതി […]
Read more

നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണം

കണ്ണൂർ: കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്മെന്റ് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ലോൺ ആപ്പ് ഭീഷണിയെക്കുറിച്ചുള്ള ചോദ്യം ചെയ്യലാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിശദീകരണത്തിൽ പറയുന്നത്. അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചതിന് പിന്നാലെ നിതിൻ കോളേജിൽ നിന്ന് പുറത്തേക്ക് പോയതും തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതുമാണെന്ന് രേഖയിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. നിതിൻ എടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer