ദേശീയ സുരക്ഷാ ഉപദേശക സമിതി പുനഃസംഘടിപ്പിച്ചു; അലോക് ജോഷി ചെയര്‍മാന്‍
ന്യൂഡല്‍ഹി:ദേശീയ സുരക്ഷാ ഉപദേശക സമിതി (NSB) കേന്ദ്രസര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സായുധ സേന, ഇന്റലിജന്‍സ്, നയതന്ത്രം, പൊലീസ് സര്‍വീസുകള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുന:സംഘടന. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്. എന്‍എസ്എബിയുടെ പുതിയ ചെയര്‍മാനായി മുന്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (RAW) മേധാവി അലോക് ജോഷിയെ നിയമിച്ചു. ഇന്ത്യയുടെ സൈനിക, പൊലീസ്, വിദേശ സേവനങ്ങളില്‍ നിന്നുള്ള വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ഏഴംഗ ബോര്‍ഡാണ് രൂപീകരിച്ചത്. മുന്‍ വെസ്റ്റേണ്‍ എയര്‍ […]
Read more