ഒബിസി ക്രീമിലെയർ; കേന്ദ്രത്തിന്റെ ഇളവ് ഹർജിയിൽ വിധി മാറ്റിവെച്ചു
ന്യൂഡൽഹി: ഒബിസി ക്രീമിലെയർ മാനദണ്ഡവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. മാതാപിതാക്കളുടെ ശമ്പള വരുമാനം മാത്രം കണക്കാക്കി ക്രീമിലെയർ പദവി തീരുമാനിക്കരുതെന്നായിരുന്നു മാർച്ച് 11ലെ സുപ്രീംകോടതി വിധി. മാതാപിതാക്കളുടെ സാമൂഹിക സാഹചര്യവും പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഈ വിധിക്ക് 2012 മുതൽ മുൻകാല പ്രാബല്യവും കോടതി നൽകിയിരുന്നു. എന്നാൽ, വിധി 2012 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ വലിയ ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് […]
Read more







