Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Odisha

ഒഡീഷയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ യുവതിയെ മുതല കടിച്ച് കൊന്നു

ഭുവനേശ്വര്‍: ഒഡീഷയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. തന്‍ലാഡിയ ഗ്രാമത്തിലെ കാജല്‍ മൊഹന്തിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭിതര്‍കനിക ദേശീയോദ്യാനത്തിന് സമീപമത്തുളള പുഴയിൽ കുളിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കാജല്‍ മൊഹന്തിയെ മുതല ആഴങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ആക്രമണം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ നദിയിലില്‍ തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരു തുക നല്‍കുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ചിത്തരഞ്ജന്‍ ബ്യൂറ അറിയിച്ചു. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 ലക്ഷം രൂപ […]
Read more

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടും. ഇടിമിന്നലിൽ ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി

ഭുവനേശ്വര്‍: ഒഡിഷയിലെ കട്ടക്കില്‍ തീവണ്ടിയുടെ 11 കോച്ചുകള്‍ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. നിലവില്‍ ആളപായമൊന്നും ഇല്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്. യാത്രക്കാരെ മാറ്റാന്‍ ഒരു ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എന്നാൽ അപകട കാരണം സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തെത്തുടര്‍ന്ന് മൂന്ന് തീവണ്ടി സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
Read more

‘പ്രണയ പരാജയം കുറ്റകൃത്യമല്ല’; ഒഡീഷ ഹെെക്കോടതി

ഭുവനേശ്വര്‍: പ്രണയബന്ധം തകരുന്നത് കുറ്റകൃത്യമല്ലെന്ന് ഒഡീഷ ഹൈക്കോടതി. ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്‍കിയ പീഡനപരാതി തള്ളി. പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു. എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് […]
Read more

20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ ഒഡിഷ സ്വദേശികൾ പിടിയിൽ

ഒറ്റപ്പാലം: 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ. വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്. വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ചാടി ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. പ്രധാന റെയിൽവേ സ്റ്റ്‌ഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയ ഇവർ മറ്റിടങ്ങളിൽ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.20 കിലോഗ്രാം കഞ്ചാവ് […]
Read more

ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 14 മാവോവാദികളെ വധിച്ചു

റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ വധിച്ചു. മാവോവാദി നേതാവും സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവുമായ ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന വിവരം. ചലപതിയുടെ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ,സി.ആർ.പി.എഫ്, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ് എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. 12 മാവോവാദികളാണ് ജനുവരി 16-ന്, ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ […]
Read more

ആദിവാസി യുവതിക്ക് നേരെ അതിക്രമം; മർദിച്ച ശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ ആദിവാസി യുവതിക്ക് നേരെ അതിക്രമം. 20-കാരിയായ ആദിവാസി യുവതിയെ മർദിച്ചശേഷം മനുഷ്യവിസർജ്യം കഴിപ്പിച്ചെന്ന് പരാതി. ബൊലാൻ​ഗീർ ജില്ലയിലെ ഭം​ഗമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരാബന്ദ ​ഗ്രാമത്തിൽ നവംബർ 16-നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രതിയായ ഇതര വിഭാഗക്കാരൻ യുവതിയുടെ കൃഷിയിടത്തിലൂടെ ട്രാക്ടർ ഓടിച്ച് വിളകൾ നശിപ്പിച്ചിരുന്നു. സംഭവം എതിർത്ത യുവതിയെ പ്രതി മർദിക്കുകയും നിർബന്ധിച്ച് മനുഷ്യവിസർജ്യം തീറ്റിക്കുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ പോയ ബന്ധുവിനേയും ആക്രമിച്ചെന്നാണ് ആരോപണം. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. […]
Read more

അതിതീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു; ഒഡീഷയില്‍ അതിശക്തമായ കാറ്റും മഴയും

ദാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതേതുടര്‍ന്ന് ഒഡീഷയില്‍ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഡീഷയിലെ പുരിക്കും സാഗര്‍ ദ്വീപിനും ഇടയില്‍ തീവ്ര ചുഴലിക്കാറ്റായാണ് ദാന കരതൊട്ടത്. തീരദേശ പ്രദേശങ്ങളായ ഭദ്രക്, കേന്ദ്രപാര, ബാലസോര്‍, ജഗത്സിംഗ്പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 കിലോമീറ്റര്‍ മുതല്‍ 110 കിലോമീറ്റര്‍ വരെയാണ്. ദാന ചുഴലിക്കാറ്റ് മുന്നില്‍ കണ്ട് അപകടസാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആറ് ലക്ഷത്തോളം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ്ഒന്നിലധികം ജില്ലകളെ ബാധിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ […]
Read more

‘ദാന’ ചുഴലിക്കാറ്റ് നാളെ കരതൊടും; ഒഡീഷയില്‍ ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍

ദാന ചുഴലിക്കാറ്റ് നാളെ കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കി. വെളളിയാഴ്ചയോടെ ദാന അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.അപകട മേഖലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. […]
Read more

ഡല്‍ഹിയില്‍ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒഡീഷ സ്വദേശിയായ 34കാരിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു. വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നരയോടെ നേവി ഉദ്യോഗസ്ഥന്‍ രക്തക്കറ പുരണ്ട വസ്ത്രവുമായി യുവതിയെ കണ്ടത്. യുവതിയെ പൊലീസ് സംഘം ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഒഡീഷയില്‍ നിന്നും നഴ്‌സിങ് പൂര്‍ത്തിയാക്കിയ യുവതി ഒരു വര്‍ഷം മുമ്പാണ് ഡല്‍ഹിയിലെത്തിയത്. ഒഡീഷയില്‍ നിന്നും മടങ്ങുന്ന സമയത്ത് യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് യുവതി ഡല്‍ഹിയിലെത്തിയതായി കണ്ടെത്തിയത്. യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്നും രക്തസ്രാവം കണ്ടെത്തിയ ഡോക്ടര്‍മാരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer