കുത്തനെ ഇടിഞ്ഞ് സവാള വില
തിരുവനന്തപുരം: കുറച്ചുനാളുകളായി കുത്തനെ ഉയർന്നുനിന്ന സവാള വിലയിൽ ഇടിവ്. ബുധനാഴ്ചത്തെ മൊത്തവ്യാപാരവിപണിയില്‍ കിലോയ്ക്ക് 22-28 രൂപയാണ് വില. സാധാരണയായി സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ സവാളവിലയിൽ വർധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിലയിൽ കുറവുണ്ടായി. കാലവര്‍ഷമഴയില്‍ കൃഷിനാശം സംഭവിച്ചതോടെ കിലോയ്ക്ക് 100 രൂപവരെ വില ഉയര്‍ന്നിരുന്നു. ഓണക്കാലത്തും 60-നു മുകളില്‍ വിലയുണ്ടായിരുന്നു. ആഭ്യന്തരവിപണിയില്‍ ഇന്ത്യന്‍ സവാളയുടെ ഡിമാന്‍ഡ് കുറഞ്ഞതും കയറ്റുമതിയില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് വില കുറയാന്‍ കാരണം. ഇതിനൊപ്പം പച്ചക്കറികള്‍ പലതിനും വിലകുറഞ്ഞു. പച്ചക്കറിലഭ്യത വര്‍ധിച്ചതും വിപണി ഇടപെടലുമാണ് […]
Read more

