സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകം;പ്രത്യേക പരിശോധനയുമായി പോലീസ്
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം വ്യാപകമായതോടെ പ്രത്യേക പരിശോധനയുമായി പോലീസ്.ഓപ്പറേഷന്‍ ആഗ് എന്ന പേരിലാണ് പരിശോധന നടത്തുന്നത്.കാപ്പ ചുമത്തിയവര്‍,പിടികിട്ടാപ്പുള്ളികളെ പിടികൂടുക എന്നതാണ് പോലീസ് ഓപ്പറേഷന്‍ ആഗിലൂടെ ലക്ഷ്യമിടുന്നത്. കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുന്നവരെയും പോലീസ് പിടികൂടും. ഗുണ്ടകള്‍ക്ക് സഹായം ചെയ്യുന്നവര്‍,സാമ്പത്തികമായി സഹായിക്കുന്നവര്‍ എന്നിവരെയും കണ്ടെത്തും.കഴിഞ്ഞ ഓപ്പറേഷന്‍ ആഗില്‍ 300ലധികം ഗുണ്ടകളെയാണ് പോലീസ് പിടികൂടിയത്.ഇത്തവണ വിശാലമായ പരിശോധനയാണ് പോലീസ് നടത്തുന്നത്.പുലര്‍ച്ചെ നാലുമുതലാണ് പോലീസ് പരിശോധന ആരംഭിച്ചത്. ന്യൂസ് ക്ലിക്ക് കേസ്:പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി സിറ്റി പോലീസ് കമ്മീഷണറുടെയും […]
Read more