Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Operation D Hunt

ഓപ്പറേഷന്‍ ഡി ഹണ്ട്; 4 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡിഹണ്ടിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1038 പേരെ പൊലീസ് പരിശോധിച്ചു. നാലു കേസുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിൽപ്പനയും തടയുന്നതിനായി ഏപ്രിൽ 10 ന് സംസ്ഥാനതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തുകയായിരുന്നു. മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം […]
Read more

ഓപ്പറേഷന്‍ ഡി ഹണ്ടിൽ അറസ്റ്റിലായത് 72 പേർ; നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

തിരുവനന്തപുരം: മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സംശയമുള്ള 1615 പേരെ സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കി. ഒക്ടോബര്‍ 3-ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടത്തിയ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് ഈ വ്യാപക നടപടി. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 58 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തുവെന്നും 72 പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്തത് എം.ഡി.എം.എ (0.043683 കിലോ), കഞ്ചാവ് (8.15299 കിലോ), കഞ്ചാവ് ബീഡി എന്നിവയാണ്. മയക്കുമരുന്ന് ഉപയോഗവും […]
Read more

ഓപ്പറേഷന്‍ ഡി ഹണ്ട്; 125 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 125 പേരെ അറസ്റ്റ് ചെയ്തു. ജൂണ്‍ 19 വ്യാഴാഴ്ച്ച നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് അറസ്റ്റ്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പരിശോധനയില്‍ 4.882 കിലോ ഗ്രാം കഞ്ചാവും 0.152 ഗ്രാം എംഡിഎംഎയും 85 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. ലഹരി വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1891 പേരെയാണ് ഇന്നലെ മാത്രം പരിശോധനയ്ക്ക് വിധേയമാക്കിയത്.
Read more

Recent News

Advertisement
WhiteswanTV Footer