തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ ഡിഹണ്ടിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1038 പേരെ പൊലീസ് പരിശോധിച്ചു. നാലു കേസുകൾ രജിസ്റ്റർ ചെയ്തതോടൊപ്പം നാലുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ നിന്ന് രണ്ടുഗ്രാം കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണവും വിൽപ്പനയും തടയുന്നതിനായി ഏപ്രിൽ 10 ന് സംസ്ഥാനതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തുകയായിരുന്നു.
മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന് എ.ഡി.ജി.പി.യുടെ മേൽനോട്ടത്തിൽ സംസ്ഥാനതലത്തിലും റേഞ്ച് അടിസ്ഥാനത്തിലുമുള്ള ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലുകളും എക്സൈസ് വിഭാഗവും സംയുക്തമായി പ്രവർത്തിച്ചുവരുന്നു.




