Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നേമത്ത് യുഡിഫ് സ്ഥാനാർത്ഥി ശബരിനാഥിന് അട്ടിമറി വിജയം ഉറപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തു ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലം. എൽഡിഫിനായി വി ശിവൻകുട്ടിയും, യുഡിഫിനായി ശബരിനാഥും ബിജെപിക്കായി രാജീവ് ചന്ദ്രശേഖറും മത്സരത്തിനിറങ്ങിയപ്പോൾ ശക്തമായ പോരാട്ടമായിരുന്നു മണ്ഡലത്തിൽ. ഇപ്പോഴിതാ, നേമത്ത് അട്ടിമറി വിജയം ഉറപ്പെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ്. 4500-നും 5300-നും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക്.

ശബരിനാഥന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ചതായും നിയോജക മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തലുണ്ട്. മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കപ്പെട്ടു എന്നും റിപ്പോർട്ടിലുണ്ട്. എഫ്‌സിആര്‍എ കൊണ്ടുവരുമെന്ന ഭീതി ക്രൈസ്തവ വിഭാഗത്തിനിടയിലുണ്ടായിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷ വോട്ടുകളുള്‍പ്പെടെ കൃത്യമായി യുഡിഎഫിന് അനുകൂലമായി. ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് ശബരീനാഥിനെ മണ്ഡലത്തിലെ ജനങ്ങള്‍ വിലയിരുത്തിയതെന്നും യുഡിഎഫ് കരുതുന്നു. ഇന്ന് ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് വിജയം സുനിശ്ചിതമെന്ന വിലയിരുത്തലില്‍ എത്തിയത്.

Tags :

Recent News

Advertisement
WhiteswanTV Footer