ആലപ്പുഴ: പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തില്‍ ശോഭാ സുരേന്ദ്രനെതിരെ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാര്‍. പാലക്കാട് വോട്ടിന് പണം നല്‍കിയതിന് പിന്നില്‍ തന്റെ ഇടപെടലാണെന്ന് തെളിയിക്കാന്‍ ശോഭാ സുരേന്ദ്രന്‍ തയ്യാറാകണം. താന്‍ ചെയ്തതാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ശോഭയുടേതാണ് അത്. അവര്‍ തന്നെ തെളിയിക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.
പാലക്കാടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ശോഭയുമായി നേര്‍ക്കുനേര്‍ ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ ശോഭാ സുരേന്ദ്രന്റെ പക്ഷമുണ്ടാകുന്നതിന്റെ ഭാഗമായിട്ടുള്ള ചില പ്രവര്‍ത്തനങ്ങളില്‍ തന്നെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതിന് താന്‍ തയ്യാറായില്ല ഇതോടെ ശത്രുതയായി. ഇപ്പോള്‍ ജീവന് വരെ ഭീഷണിയുയര്‍ത്തുന്നുവെന്നും ബിന്ദു ആരോപിക്കുന്നു.




